Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീറോയുടെ പരാജയം എൻ്റെ ആത്മവിശ്വാസത്തെ ബാധിച്ചു, ഭയപ്പെട്ടു: ഷാറൂഖ് ഖാൻ

സീറോയുടെ പരാജയം എൻ്റെ ആത്മവിശ്വാസത്തെ ബാധിച്ചു, ഭയപ്പെട്ടു: ഷാറൂഖ് ഖാൻ
, ചൊവ്വ, 31 ജനുവരി 2023 (14:16 IST)
ഏറെകാലമായി സിനിമാപ്രേമികൾ കാത്തിരുന്ന ഒന്നായിരുന്നു ബോളിവുഡിൻ്റെ കിംഗ് ഖാനായ ഷാറൂഖ് ഖാൻ്റെ മടങ്ങി വരവ്. തിരിച്ചുവരവ് പഠാനിലൂടെ ഷാറൂഖ് ആഘോഷമാക്കിയപ്പോൾ ബോക്സോഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് ചിത്രം മുന്നേറുകയാണ്.ഇപ്പോഴിതാ ചിത്രത്തിൻ്റെ വിജയത്തിൽ ആരാധകർക്ക് നന്ദി പറയുകയാണ് കിംഗ് ഖാൻ.
 
സീറോ എന്ന സിനിമ പരാജയമായതിന് ശേഷം തൻ്റെ ആത്മവിശ്വാസം നഷ്ടമായതായി ഷാറൂഖ് പറഞ്ഞു. ചിലപ്പോഴെല്ലാം ഞാൻ ഭയപ്പെട്ടു. സിനിമാ വ്യവസായത്തിന് ജീവൻ നൽകിയതിൽ ഞാൻ നന്ദി പറയുന്നു. ദശലക്ഷക്കണക്കിന് പേർ എന്നെ സ്നേഹിക്കുന്നു. ഈ സ്നേഹാനുഭവമാണ് സിനിമ കാണുന്നതും. സിനിമയെ തടസ്സപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും ചിത്രത്തെ പിന്തുണച്ചവർക്ക് ഞാൻ നന്ദി പറയുന്നു. വാർത്താസമ്മേളനത്തിനിടെ ഷാറൂഖ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാറൂഖ് എന്താണെന്നും ആരാണെന്നും അദ്ദേഹം സ്ക്രീനിലൂടെ തെളിയിച്ചു: അനുരാഗ് കശ്യപ്