Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കോടതിയെയാണ് മാധ്യമപ്രവര്‍ത്തക അപമാനിച്ചത്';ശക്തമായ ഭാഷയില്‍ മറുപടി നല്‍കി സുരേഷ് ഗോപി

Suresh Gopi Suresh Gopi Girija theatre Suresh Gopi latest issues Suresh Gopi Suresh Gopi media Suresh Gopi Thrissur

കെ ആര്‍ അനൂപ്

, ശനി, 4 നവം‌ബര്‍ 2023 (14:38 IST)
സുരേഷ് ഗോപിയോട് കയര്‍ത്ത് സംസാരിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി സുരേഷ് ഗോപി. ഗരുഡന്‍ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ എത്തിയതായിരുന്നു നടന്‍. ഗിരിജ തിയേറ്ററില്‍ എത്തിയ നടനോട് പ്രകോപനപരമായാണ് മാധ്യമ പ്രവര്‍ത്തക സംസാരിച്ചത്. കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാദം മാധ്യമപ്രവര്‍ത്തകയുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ സുരേഷ് ഗോപി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി.
 
കേസിന്റെ കാര്യങ്ങള്‍ കോടതിയില്‍ ആണെന്നും ഇനി കോടതി നോക്കിക്കോളും എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. നടന്‍ ഇത് പറഞ്ഞും ഏത് കോടതി എന്നായിരുന്നു മാധ്യമപ്രവര്‍ത്തികയുടെ ചോദ്യം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത് കോടതിയാണെന്ന് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തക പിന്മാറാന്‍ തയ്യാറായില്ല. ഇതോടെ ശക്തമായ ഭാഷയില്‍ സുരേഷ് ഗോപിയും പ്രതികരിച്ചു. ഗരുഡന്‍ സിനിമയെ കുറിച്ച് സംസാരിക്കണമെങ്കില്‍ ഈ മാധ്യമപ്രവര്‍ത്തക മാറണമെന്നായിരുന്നു നടന്‍ ഒപ്പം ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
   
താന്‍ കോടതിയെ ബഹുമാനിച്ച് മുന്നോട്ട് പോകുന്നയാളാണ്. ആ കോടതിയെയാണ് കച്ചവടക്കാരന്‍ പഠിപ്പിച്ചു വിട്ടിരിക്കുന്ന വാചകങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തക അപമാനിച്ചത്. എന്ത് കോടതി എന്ന് ചോദിക്കാന്‍ ആര്‍ക്കും ആവകാശമില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വീണ്ടും ഉണ്ണിമുകുന്ദന്‍, 'ഗെറ്റ് സെറ്റ് ബേബി' വരുന്നു