ബിജെപി വിട്ട് എങ്ങോട്ടുമില്ല, നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നൽകുമെന്ന് സുരേഷ് ഗോപി

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (14:28 IST)
ബിജെപി സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി സുരേഷ് ഗോപി. വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ജെപി നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ തുടരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
 
വീണ്ടും രാജ്യസഭാ സീറ്റ് നൽകാത്തതിനെ തുടർന്ന് സുരേഷ് ഗോപി പാർട്ടി വിടുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. ഈ അഭ്യൂഹങ്ങളാണ് സുരേഷ് ഗോപി തള്ളികളഞ്ഞത്. ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ അതെന്തിനായിരുന്നുവെന്ന് ചോദിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
 
അതേസമയം സുരേഷ് ഗോപിയെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ സുരേഷ് ഗോപി തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൃശൂരിനേക്കാൾ തിരുവനന്തപുരതായിരിക്കും വിജയസാധ്യത കൂടുതലെന്ന അഭിപ്രായങ്ങൾ സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments