വര്‍ഷങ്ങള്‍ക്ക് മുമ്പ് മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് സുരേഷ് ഗോപി നല്‍കിയ വാക്ക്, അത് വെറും വാക്കല്ല, പറഞ്ഞ വാക്ക് തെറ്റിക്കാതെ വീണ്ടും സുരേഷ് ഗോപി. ഇതുവരെ അദ്ദേഹം നല്‍കിയത് ആറ് ലക്ഷം രൂപയാണ്. തനിക്ക് ലഭിക്കുന്ന പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍നിന്ന് രണ്ട് ലക്ഷം മാറ്റിവയ്ക്കാന്‍ ഇത്തവണയും നടന്‍ മറന്നില്ല.
സിനിമയില്‍ സജീവമായതോടെ സുരേഷ് ഗോപിയെ തേടി നിരവധി ചിത്രങ്ങള്‍ എത്തുന്നുണ്ട്. അടുത്തതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പേരിടാത്ത ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്.എസ്ജി 255 എന്നാണ് താല്‍ക്കാലികമായി അറിയപ്പെടുന്നത്.ചിത്രത്തിന്റെ അഡ്വാന്‍സ് തുകയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് നാദിര്‍ഷയ്ക്ക് സുരേഷ് ഗോപി കൈമാറിയത്.