Suresh Gopi's Commissioner Re Release; ഇത് കത്തും! 31 വർഷങ്ങൾക്ക് ശേഷം വീണ്ടും ചാർജെടുക്കാൻ ഭരത്ചന്ദ്രൻ, തീയതി പുറത്ത്

ഛോട്ടാ മുംബൈ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും അധികം ഓളം ഉണ്ടാക്കിയ റീ റിലീസ്.

നിഹാരിക കെ.എസ്
തിങ്കള്‍, 30 ജൂണ്‍ 2025 (09:04 IST)
മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ റീ റിലീസ് ചെയ്തിട്ടുണ്ട്. ഇതിൽ മോഹൻലാൽ ചിത്രങ്ങളെല്ലാം ഹിറ്റായി. മമ്മൂട്ടി ചിത്രങ്ങൾക്ക് വേണ്ടത്ര കളക്ഷൻ നേടാനോ റീ റിലീസിൽ ഓളം സൃഷ്ടിക്കാനോ കഴിഞ്ഞിരുന്നില്ല. മോഹൻലാലിന്റെ   ഛോട്ടാ മുംബൈ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും അധികം ഓളം ഉണ്ടാക്കിയ റീ റിലീസ്. ഇപ്പോഴിതാ മറ്റൊരു സൂപ്പർ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. 
 
സുരേഷ് ഗോപി നായകനായ കമ്മീഷണർ ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്. ഛോട്ടാ മുംബൈ, ദേവദൂതൻ തുടങ്ങിയ സിനിമകൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റർ വർക്കിന്റെ പിന്നിലും. 4K യിൽ ഡോൾബി അറ്റ്മോസിലാണ് കമ്മീഷണർ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഓണത്തിനോട് അനുബന്ധിച്ചാകും ചിത്രം റീ റിലീസ് ചെയ്യുക.
 
പുറത്തിറങ്ങി 31 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. 1994 ലാണ് ചിത്രം റിലീസ് ആയത്. ഷാജി കൈലാസ് ആയിരുന്നു സംവിധാനം. സുരേഷ് ഗോപിക്ക് സൂപ്പർതാര പദവി നേടിക്കൊടുത്ത സിനിമകളിൽ ഒന്നായിരുന്നു ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

അടുത്ത ലേഖനം
Show comments