Madhav Suresh: ' അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല, ഞാന്‍ കുറച്ച് പ്രശ്‌നമാണ്'; ട്രോളിനു മറുപടിയുമായി സുരേഷ് ഗോപിയുടെ മകന്‍

രേണുക വേണു
ശനി, 21 ജൂണ്‍ 2025 (09:11 IST)
Madhav Suresh: സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. ' ഫാമിലി ഫുള്‍ ഇതുതന്നെ. ആ മൂത്ത ചെക്കന്‍ ആണെന്നു തോന്നുന്നു തമ്മില്‍ ഭേദം' എന്ന കമന്റിനാണ് മാധവ് സുരേഷിന്റെ മാസ് മറുപടി. 
 
' അച്ഛനും ചേട്ടനും വലിയ കുഴപ്പം ഇല്ല. ഞാന്‍ കുറച്ച് പ്രശ്‌നമാണ് ബ്രോ' എന്ന് മാധവ് സുരേഷ് മറുപടി നല്‍കി. സുരേഷ് ഗോപിയെ നായകനാക്കി പ്രവിന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (JSK) എന്ന സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ മാധവ് സുരേഷ് സംസാരിച്ചതാണ് ട്രോളുകള്‍ക്കു കാരണമായത്. 
 
m' സിനിമ പ്രേക്ഷകരാണ് അച്ഛനെ സൂപ്പര്‍സ്റ്റാറാക്കിയത്. സോ, അവര് തീരുമാനിച്ചാല്‍, എനിക്കൊരു കാലിബറുണ്ടെന്ന് അവര് മനസിലാക്കിയാല്‍ ചിലപ്പോ ഞാനും ഒരു ദിവസം....നിങ്ങളാണ് എന്നെ അവിടെ എത്തിക്കേണ്ടത്...,' മാധവ് സുരേഷ് പ്രൊമോഷന്‍ വേദിയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. 
 
ജെ.എസ്.കെയില്‍ സുരേഷ് ഗോപിക്കൊപ്പം മാധവ് സുരേഷും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്കൊപ്പം കോംബിനേഷന്‍ സീനുകളില്‍ അടക്കം മാധവ് ഉണ്ടാകുമെന്നാണ് വിവരം. ജൂണ്‍ 27 നാണ് സിനിമ റിലീസ് ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments