Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇവരുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് എനിക്ക് തരണം'; ബസുകളുടെ മത്സരയോട്ടത്തിനെതിരെ മാധവ് സുരേഷ്

Madhav Suresh

നിഹാരിക കെ.എസ്

, വെള്ളി, 16 മെയ് 2025 (17:07 IST)
കേരളത്തിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്‌ ഗോപിയുടെ മകൻ മാധവ് സുരേഷ്. രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം തന്റെ സഹോദരനെ തനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നെന്ന് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു മാധവിന്റെ പ്രതികരണം.
 
ഒന്നുകിൽ കേരളസർക്കാർ കെ എസ് ആർ ടി സി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം എന്നും അല്ലെങ്കിൽ ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകർക്കാനുള്ള ലൈസൻസ് തനിക്ക് തരണം എന്നും മാധവ് സുരേഷ് കുറിച്ചു. രണ്ടു ബസുകൾ മത്സരിച്ച് ഓടി അപകടം ഉണ്ടാകുന്നതിൻ്റെ വീഡിയോ ഷെയർ ചെയ്കൊണ്ടാണ് മാധവ് സുരേഷ് കുറിപ്പ് പങ്കുവച്ചത്.
 
അടുത്തിടെ ജ്യേഷ്‌ഠൻ ഗോകുൽ സുരേഷും താനും ഗുരുവായൂരിൽ നിന്ന് വരുന്ന വഴി രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം തങ്ങളുടെ കാർ ഒരു മരത്തിലിടിച്ച് അപകടപ്പെടണ്ട അവസ്‌ഥയുണ്ടായി എന്നാണ് മാധവ് പറയുന്നത്. ഒന്നുകിൽ കേരളസർക്കാർ കെ എസ് ആർ ടി സി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം അല്ലെങ്കിൽ ഇനി ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകർക്കാനുള്ള ലൈസൻസ് തനിക്ക് തരണം എന്ന് മാധവ് സുരേഷ് കുറിച്ചു. 
 
മാധവ് സുരേഷിന്റെ കുറിപ്പ്
 
‘കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്‌ഥയുടെ നേർക്കാഴ്‌ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്‌റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്‌ഥിരം അനുഭവമായിരിക്കണം. കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്‌ടപ്പെടെണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്‌ഠൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ, അർദ്ധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്‌ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. 
 
സെൻ്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്‌ടപ്പെടെണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്‌ഠൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ, അർദ്ധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്‌ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെൻ്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്’: മാധവ് കുറിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തഗ് ലൈഫ് കമൽ ഹാസൻ സംവിധാനം ചെയ്യേണ്ടിയിരുന്ന സിനിമ, നായകൻ ആ നടൻ; വെളിപ്പെടുത്തൽ