Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് അഭിനയം വിട്ടാല്‍ ഗുണം സൂര്യക്കോ അജിത്തിനോ? സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

Vijay  Ajith Suriya

കെ ആര്‍ അനൂപ്

, ശനി, 3 ഫെബ്രുവരി 2024 (09:09 IST)
Vijay Ajith Suriya
മലയാളക്കരയില്‍ ഏറ്റവുമധികം ഫാന്‍സുള്ള ഇതര ഭാഷ നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, അത് ഇളയദളപതി വിജയ് ആണ്. കേരളത്തിലെ പണം വാരി ചിത്രങ്ങളില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ വിജയുടെ സിനിമകള്‍ സ്ഥാനം നേടിക്കഴിഞ്ഞു. ഒടുവില്‍ പുറത്തിറങ്ങിയ ലിയോ തന്നെയാണ് അതിനെല്ലാം ഉദാഹരണം. മറുഭാഷ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡ് എടുക്കുമ്പോള്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്താണ് ലിയോ.60.05 കോടി രൂപയാണ് വിജയ് ചിത്രം ഇവിടെ നിന്ന് മാത്രം നേടിയത്. കഴിഞ്ഞദിവസമാണ് വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പാര്‍ട്ടിയുടെ പേരടക്കം പുറത്തുവന്നിട്ടുണ്ട്. തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇളയദളപതി.
 
അതിനു പിന്നാലെ വിജയ് സിനിമ വിട്ട് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന വാര്‍ത്തകളും പുറത്തുവന്നു. അങ്ങനെയാണെങ്കില്‍ വിജയുടെ പിന്മാറ്റം സിനിമാ മേഖലയില്‍ ആര്‍ക്ക് ഗുണം ചെയ്യും എന്ന ചര്‍ച്ചകളും മറുവശത്ത് നടക്കുന്നുണ്ട്. അജിത്തിന് ആകുമെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ അജിത്തും അധികമൊന്നും സിനിമകള്‍ ഇനി ചെയ്യാന്‍ പോകില്ല എന്നാണ് വേറൊരു പക്ഷം പറയുന്നത്.ALSO READ: Vijay Political Entry : അണ്ണൻ അരസിയലിൽ? പ്രതികരണവുമായി തമിഴ് താരങ്ങൾ
 
 വിജയ് എന്ന നടന്റെ രാഷ്ട്രീയ പ്രവേശനം ഏറ്റവും അധികം ഗുണം ചെയ്യാന്‍ പോകുന്നത് സൂര്യയ്ക്ക് ആണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. വിജയ് എന്ന നടന്റെ അത്ര ആരാധകവൃത്തം ഇല്ലെങ്കിലും സൂര്യയുടെ സിനിമകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വിജയ് മാറിയിട്ട് വേണ്ട സൂര്യയ്ക്ക് ഗുണം കിട്ടാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ശിവകാര്‍ത്തികേയനും ഗുണം കിട്ടും എന്നും ചിലര്‍ നിരീക്ഷിക്കുന്നു. ഫ്രാന്‍സിനെ തൃപ്തിപ്പെടുത്തുന്ന സിനിമകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നടനല്ല സൂര്യ. വ്യത്യസ്തതയുടെ ലോകത്തേക്ക് ധൈര്യത്തോടെ നടന്നു നീങ്ങാന്‍ സൂര്യയ്ക്ക് ആവുന്നുണ്ട്.കാലിക പ്രസക്തി ഉള്ളതുമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന നടന്‍ കൂടിയാണ് സൂര്യ.ALSO READ: 110 കോടി വേണ്ടെന്നുവച്ച് വിജയ് രാഷ്ട്രീയത്തിലേക്ക്, നടന്റെ ആസ്തി, അവസാന സിനിമ എപ്പോള്‍?
 
അതേസമയം സിനിമ പൂര്‍ണമായും ഉപേക്ഷിച്ചിട്ട് വിജയ് പോകുമെന്നത് ആരാധകര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ ആവുന്നില്ല. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

110 കോടി വേണ്ടെന്നുവച്ച് വിജയ് രാഷ്ട്രീയത്തിലേക്ക്, നടന്റെ ആസ്തി, അവസാന സിനിമ എപ്പോള്‍?