Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യ രാഷ്‌ട്രീയത്തിലേക്ക്, വെട്രിമാരനും ഹരിയും കാത്തുനില്‍ക്കും!

സൂര്യ രാഷ്‌ട്രീയത്തിലേക്ക്, വെട്രിമാരനും ഹരിയും കാത്തുനില്‍ക്കും!

കെ ആര്‍ അനൂപ്

, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (23:11 IST)
നടൻ സൂര്യയുടെ 'സൂരറൈ പോട്ര്' തീയേറ്റർ റിലീസിന് ഇല്ലെങ്കിലും സിനിമ കാണുവാനായി ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. അതേസമയം സൂര്യയ്ക്ക് മുമ്പിൽ നിരവധി ചിത്രങ്ങളാണ് ഉള്ളത്. വെട്രിമാരൻ ചിത്രം വാടിവാസലും ഹരിയുടെ അറുവായും അണിയറയിൽ ഒരുങ്ങുകയാണ്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും സൂര്യ നായകവേഷത്തിലെത്തുന്നുണ്ട്.
 
കൂടാതെ കാർത്തിക് തങ്കവേലിൻറെ ഒരു ചിത്രവും സൂര്യയ്ക്ക് മുമ്പിൽ ഉണ്ടെന്നാണ് വിവരം. അതേസമയം സംവിധായകൻ ഹരിയുമൊത്തുള്ള സൂര്യയുടെ 'അറുവാ' വൈകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതിനാൽ തന്നെ വാടിവാസൽ ജനവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ പണ്ഡിരാജിനൊപ്പമുളള ചിത്രവും ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. ഈ ചിത്രത്തിൽ ജനപ്രിയ രാഷ്ട്രീയ നേതാവായി സൂര്യ എത്തും എന്നാണ് അറിയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിരിയാണിയില്‍ രസം ചേർത്ത് കഴിച്ചിട്ടുണ്ടോ? അടിപൊളിയാണെന്ന് രശ്‌മിക മന്ദാന !