നടന്‍ സൂര്യ സിനിമയിലെത്തി 25 വര്‍ഷം. തമിഴ് സിനിമയുടെ നടിപ്പിന്‍ നായകന്‍ ഇതൊരു സ്വപ്നം പോലെ ആണെന്നാണ് പറയുന്നത്. സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായ സന്തോഷം നടന്‍ ആരാധകരുമായി പങ്കുവെച്ചു.
25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇതേ വര്‍ഷം തന്നെ നടനെ തേടി ദേശീയ അവാര്‍ഡ് എത്തിയതും.
'ശരിക്കും മനോഹരവും അനുഗ്രഹീതവുമായ 25 വര്‍ഷങ്ങള്‍. സ്വപ്‌നവും വിശ്വാസവും'-സൂര്യ ട്വിറ്റ് ചെയ്തു. 'നേറുക്ക് നേര്‍' എന്ന സിനിമയിലൂടെയാണ് നടന്‍ കരിയര്‍ ആരംഭിച്ചത്.ജ്യോതികയാണ് നടന്റെ ഭാര്യ.ദിയ,ദേവ് എന്നിവരാണ് സൂര്യയുടെ മക്കള്‍.