Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവ്യയെ ഞെട്ടിച്ച് മകന്റെ സര്‍പ്രൈസ്, സ്‌നേഹ ചുംബനം നല്‍കി നടി

നവ്യയെ ഞെട്ടിച്ച് മകന്റെ സര്‍പ്രൈസ്, സ്‌നേഹ ചുംബനം നല്‍കി നടി

കെ ആര്‍ അനൂപ്

, തിങ്കള്‍, 10 മെയ് 2021 (15:02 IST)
മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. ഒരു ഇടവേളയ്ക്കുശേഷം 'ഒരുത്തീ' എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് മകന്‍ ഒരുക്കിയ സര്‍പ്രൈസ് വീഡിയോയാണ് സോഷ്യല്‍ മീഡിയ ശ്രദ്ധനേടുന്നത്.
 
നവ്യയ്ക്ക് മാതൃദിനത്തില്‍ മകന്‍ സായി വീട്ടില്‍ വലിയൊരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. കാന്‍ഡില്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരുക്കിയ സര്‍പ്രൈസ് കണ്ട് നവ്യ ആദ്യം തന്നെ ഞെട്ടി.ഹാപ്പി മദേഴ്‌സ് ഡേ എന്ന് സായി പറഞ്ഞതും നവ്യയിലെ അമ്മ മനസ്സ് മകനെ വാരിപ്പുണര്‍ന്ന് സ്‌നേഹ ചുംബനങ്ങള്‍ നല്‍കി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെ ഇതിന്റെ വീഡിയോയും പങ്കുവെച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കര്‍ണന്‍' ആമസോണ്‍ പ്രൈമിലേക്ക്, വിശേഷങ്ങളുമായി രജീഷ വിജയന്‍