Webdunia - Bharat's app for daily news and videos

Install App

ഭീഷ്മപര്‍വ്വത്തിന്റെ ലൈഫാകുന്ന സുഷിന്‍ ശ്യാം; തുടക്കം മുതല്‍ ഒടുക്കം വരെ ചുമ്മാ 'തീ', മമ്മൂട്ടി പറഞ്ഞതുപോലെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു !

Webdunia
വ്യാഴം, 3 മാര്‍ച്ച് 2022 (16:27 IST)
ഭീഷ്മ പര്‍വ്വത്തില്‍ ഞെട്ടിച്ച് സുഷിന്‍ ശ്യാം. സിനിമ ആവശ്യപ്പെടുന്ന മാസും ക്ലാസും തന്റെ പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകര്‍ക്ക് കിടിലനൊരു വിരുന്നായി നല്‍കാന്‍ സുഷിന് സാധിച്ചു. ടീസറിലും ട്രെയ്‌ലറിലും കണ്ടത് വെറും സാംപിള്‍ വെടിക്കെട്ട് മാത്രമായിരുന്നെന്ന് സുഷിന്‍ തിയറ്ററില്‍ തെളിയിക്കുന്നുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയുടെ ലൈഫ് സുഷിന്റെ പശ്ചാത്തല സംഗീതം തന്നെ. 
 
മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ മാസ് പരിച്ഛേദങ്ങള്‍ ചില നോട്ടം കൊണ്ടും മൂളലുകള്‍ കൊണ്ടും പ്രേക്ഷകന് അനുഭവവേദ്യമാകുന്നുണ്ട്. അതില്‍ നിര്‍ണായക പങ്കുവഹിച്ചത് സുഷിന്റെ പശ്ചാത്തല സംഗീതമാണ്. ക്ലൈമാക്‌സ് സീനില്‍ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ് സുഷിന്‍. സിനിമ സ്ലോ പേസില്‍ പോകുമ്പോള്‍ അതിനനുസരിച്ചും ട്രാക്ക് മാറ്റി ഫാസ്റ്റ് മോഡിലേക്ക് പോകുമ്പോള്‍ അതിനനുസരിച്ചും സുഷിന്‍ തന്റെ പശ്ചാത്തല സംഗീതത്തിന്റെ ട്രാക്കും മാറ്റുന്നു. അത് പ്രേക്ഷകന് സമ്മാനിക്കുന്നത് കിടിലന്‍ എക്‌സ്പീരിയന്‍സാണ്. ഓരോ സീനുകളെയും എലിവേറ്റ് ചെയ്യുന്നതില്‍ പശ്ചാത്തല സംഗീതത്തിന് വലിയ റോളുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ

അടുത്ത ലേഖനം
Show comments