പെപെ ഈസ് ബാക്ക്; സ്വാതന്ത്ര്യം അർധരാത്രിയിൽ ട്രെയ്‌ലർ പുറത്തിറങ്ങി

അങ്കമാലിക്കാരനിൽ നിന്നും കോട്ടയംകാരനായി ആന്റണി വർഗ്ഗിസ്

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (14:27 IST)
അങ്കമാലിക്കാരനിൽ നിന്നും കോട്ടയംകാരനിലേക്ക് ചുവടുമാറ്റി ആന്റണി വർഗ്ഗിസ്. ആദ്യ ചിത്രമായ അങ്കമാലി ഡയറീസിനു ശേഷം ആന്റണി വർഗ്ഗിസ് നായക കഥാപാത്രമായെത്തുന്ന സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.  
 
അങ്കമാലി ഡയറീസിൽ ചീഫ് അസോസിയേറ്റായിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണൻ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന രീതിയിലും സിനിമ ശ്രദ്ദേയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.
 
ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളും അതേതുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ത്രില്ലർ രൂപത്തിൽ ചിത്രത്തിൽ  അവതരിപ്പിക്കുന്നത്. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. 
 
അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ടിറ്റൊ വില്‍സണും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലിജോ ജോസ്, ചെമ്പൻ വിനോദ്, വിനായകൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments