ദുല്‍ഖറിന് അപാര ധൈര്യമാണെന്ന് പ്രകാശ് രാജ്!
ദുല്‍ഖറിനെ വാനോളം പുകഴ്ത്തി പ്രകാശ് രാജ്!
ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. മഹാനടിയിലെ ജമിനി ഗണേശനെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ കാണിച്ച ധൈര്യത്തിനാണ് താരത്തെ പ്രശംസിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായി എത്തുന്ന കീര്‍ത്തി സുരേഷിനേയും പ്രകാശ് രാജ് അഭിനന്ദിക്കുന്നുണ്ട്.
‘ മികച്ചൊരു ബയോപിക് ആണ് മഹാനടി. സാവിത്ര ആരായിരുന്നു എന്ന് വെളിവാക്കുന്ന ഒന്ന്. ദുല്‍ഖറിനെയും കീര്‍ത്തിയെയും ഈ റോള്‍ തിരഞ്ഞെടുത്തതിന് ഞാന്‍ അഭിനന്ദിക്കുകയാണ്’ - എന്ന് പ്രകാശ് രാജ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒടിയന്റെ വിശേഷങ്ങല്‍ പങ്കുവെയ്ക്കുകയായിരുന്നു താരം.
തമിഴിലും മഹാനടി നടികര്‍ തിലെയ്കം എന്ന പേരില്‍ റിലീസ് ചെയ്യുന്നുണ്ട്. മെയ് ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തെലുങ്ക് ചിത്രത്തില്‍ നിര്‍മ്മാതാവ് ചക്രപാണിയുടെ വേഷത്തില്‍ പ്രകാശ് രാജും അഭിനയിക്കുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.