Publish Date: Mon, 27 Mar 2023 (19:34 IST)
Updated Date: Mon, 27 Mar 2023 (19:39 IST)
ആമേൻ, നോർത്ത് 24 കാതം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നായികയാണ് സ്വാതീ റെഡ്ഡീ. സുബ്രഹ്മണ്യപുരം എന്ന തരംഗം തീർത്ത സിനിമയുടെ റിലീസോടെ തന്നെ താരം മലയാളികളുടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് താരം.
കൈവിരലിലെ ടാറ്റു എന്തിനാണെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വാർത്തയായത്. തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് ആ ടാറ്റുവെന്നും എന്നാൽ ഇനിയൊരു ടാറ്റു താൻ ചെയ്യുകയാണെങ്കിൽ അത് ഭർത്താവിന് മാത്രം കാണാൻ ഉള്ളതാകുമെന്നും താരം വ്യക്തമാക്കി.