Webdunia - Bharat's app for daily news and videos

Install App

Swetha Menon: എടാ അത് പ്ലാസ്റ്റിക് അല്ല, രതി നിർവേദം ഷൂട്ടിനിടെ പിൻവശം അടികൊണ്ട് ചുവന്നെന്ന് ശ്വേത

അഭിറാം മനോഹർ
ബുധന്‍, 7 ഫെബ്രുവരി 2024 (12:13 IST)
Swetha menon rathinirvedam
ജയഭാരതി നായകിയായി അഭിനയിച്ച രതിനിര്‍വേദം എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്. ഈ സിനിമയുടെ റീമേയ്ക്കില്‍ ശ്വേത മേനോനാണ് നായികയായി അഭിനയിച്ചത്. പുതുമുഖമായ ശ്രീജിത്തായിരുന്നു സിനിമയില്‍ പപ്പു എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പഴയ ക്ലാസിക് പുനരവതരിപ്പിച്ചപ്പോള്‍ ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായി.
 
ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് നടത്തിയ അഭിമുഖത്തില്‍ രതിനിര്‍വേദം ഷൂട്ട് സമയത്തെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ശ്വേത മേനോനും ശ്രീജിത്തും. രതിനിര്‍വേദം ക്ലീന്‍ സിനിമയാണെന്നും തിയേറ്ററുകളിലേക്ക് ഫാമില്‍ വരാന്‍ തുടങ്ങിയതോടെ സിനിമയെ പറ്റിയുണ്ടായിരുന്ന മോശം ഇമേജ് മാറിയതായും ശ്വേത പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു സബ്ജക്റ്റ് വന്നപ്പോള്‍ പുതുമുഖമായിരുന്നത് കൊണ്ട് തന്നെ തനിക്ക് വലിയ പേടിയുണ്ടായിരുന്നുവെന്ന് ശ്രീജിത് പറയുന്നു. അതേസമയം അന്നത്തെ ശ്രീജിത് ഒരു പാട് മാറിയെന്ന് ശ്വേത പറയുന്നു. ശ്രീജിത്തിന്റെ വിവാഹസമയത്ത് അമേരിക്കയിലായതിനാല്‍ എത്താനായില്ലെന്നും ശ്വേത പറയുന്നു.
 
ഇതിന് പിന്നാലെ രതിനിര്‍വേദത്തിന്റെ ഷൂട്ടിംഗ് സമയത്തെ രസകരമായ ഒരു അനുഭവവും ശ്വേത പങ്കുവെച്ചു. അതിന്റെ ക്‌ളൈമാക്‌സ് സീനില്‍ ശ്രീജിത് എന്റെ പിന്‍വശത്ത് അടിക്കുന്നതായി ഒരു ഷോട്ട് ഉണ്ട്. അത് എത്ര തവണ എടുത്തെന്ന് അറിയാമോ ? അവസാനം ശ്രീജിത് അടിച്ച് അടിച്ച് അവിടെ ചുവന്നുവെന്ന് രാജീവെട്ടനോട് ശ്വേത പരാതി പറഞ്ഞതായി ശ്രീജിത്തും പറയുന്നു. അടികൊണ്ട് അവസാനം എടാ ഇത് എന്റെ സ്വന്തമാണ് പ്ലാസ്റ്റിക്കല്ലെന്ന് താന്‍ പറഞ്ഞെന്ന് ശ്വേത പറയുന്നു. 25 പ്രാവശ്യത്തോളം ആ ഷോട്ട് റിഹേഴ്‌സല്‍ ചെയ്തു. അടിയ്ക്കുമ്പോള്‍ ശ്രീജിത്തിന്റെ കയ്യ് പേടികൊണ്ട് വിറയ്ക്കും. അങ്ങനെ വീണ്ടും ആ ഷോട്ട് എടുക്കും അങ്ങനെ അടിച്ചടിച്ച് അവിടെ ചുവന്നുവെന്നാണ് ശ്വേത പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments