'അവന്തികയെ ശാരീരികമായി ചൂഷണം ചെയ്തു എന്ന് കരുതുന്നില്ല'; 10 വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞ് തമന്ന

പ്രഭാസ് അവതരിപ്പിച്ച മഹേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തിന്റെ കാമുകി അവന്തിക ആയാണ് ചിത്രത്തിൽ തമന്നയെത്തിയത്.

നിഹാരിക കെ.എസ്
വ്യാഴം, 7 ഓഗസ്റ്റ് 2025 (15:21 IST)
തെന്നിന്ത്യയിൽ വൻ തരം​ഗം തീർത്ത ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ നടി തമന്നയ്ക്ക് ഏറെ പെർഫോം ചെയ്യാനുണ്ടായിരുന്നു. ചിത്രത്തിൽ അഭിനയിച്ച ഓരോ താരങ്ങളുടെയും കരിയർ ഹിറ്റുകളിലൊന്നു കൂടിയായിരുന്നു ബാഹുബലി. പ്രഭാസ് അവതരിപ്പിച്ച മഹേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തിന്റെ കാമുകി അവന്തിക ആയാണ് ചിത്രത്തിൽ തമന്നയെത്തിയത്.
 
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ വിവാദമായ ഒരു രം​ഗത്തെക്കുറിച്ച് സംസാരിക്കുകയാണ് തമന്ന. അവന്തിക എന്ന കഥാപാത്രത്തെ, കാമറ ആംഗിളുകളിലൂടെയും കഥാപാത്രത്തിന്റെ ചില പെരുമാറ്റങ്ങളിലൂടെയും മോശമായി ചിത്രീകരിച്ചു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ദ് ലല്ലൻടോപ്പിന്‌ നൽകിയ അഭിമുഖത്തിലാണ് സിനിമ ഇറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷം തമന്ന ഈ വിമർശനങ്ങളോട് പ്രതികരിച്ചത്.
 
"മറ്റൊരാൾ തൻ്റെ നിയന്ത്രണ പരിധിയിൽ അല്ലെന്നു കാണുമ്പോൾ കുറ്റബോധവും നാണക്കേടും ഉപയോഗിച്ച് അത് നേടിയെടുക്കാൻ അവർ ശ്രമിക്കും. നാണംകെടുത്തുമ്പോൾ നിയന്ത്രണം ലഭിച്ചതുപോലെ അവർക്കു തോന്നും. നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകമായ ലൈംഗികത സ്ക്രീനുകളിൽ കാണുന്നത്, മോശമായി ധരിക്കുന്ന പ്രവണത ശരിയല്ല". - തമന്ന പറഞ്ഞു.
 
'മനോഹരമായ, സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ദിവ്യത്വമുള്ള സ്ത്രീ എന്നാണ് അവന്തികയുടെ കഥാപാത്രത്തെ സർ എനിക്ക് വിശദീകരിച്ചു തന്നത്. ജീവിതത്തിൽ ഒരുപാട് യാതനകളിലൂടെ കടന്നുപോയിട്ടുള്ളതിനാൽ മറ്റുള്ളവർ തന്നെ ചൂഷണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീ. അതുകൊണ്ടുതന്നെ ബന്ധങ്ങളിൽ കൃത്യമായ അതിര് അവൾ സൂക്ഷിക്കുന്നു. എന്നാൽ, ഒരു യുവാവ് അവളെ പ്രണയിക്കാൻ ശ്രമിക്കുന്നു, അവളുടെ സൗന്ദര്യം അവൾക്കു മുന്നിൽ തുറന്നുകാട്ടുന്നു.
 
ചലച്ചിത്രകാരൻ മനോഹരമായി കാണിക്കാൻ ശ്രമിക്കുന്ന ഒന്ന് കാഴ്ചക്കാർ മറ്റൊന്നായി കണ്ടാൽ അതെൻ്റെ തെറ്റല്ല. കാര്യങ്ങളെ സർഗാത്മകമായി കാണുന്ന ആളെന്ന നിലയ്ക്ക് 'അവന്തികയെ ശാരീരികമായി ചൂഷണം ചെയ്തു. ഒരു യുവാവിന്റെ പ്രണയത്തിലൂടെ അവന്തിക സ്വയം കണ്ടെത്തുകയായിരുന്നു"- തമന്ന വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

അടുത്ത ലേഖനം