Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tamannah: വിരാട് കോഹ്‌ലിയുടെ മുൻകാമുകി? അനുഷ്കയ്ക്ക് മുൻപേ വിരാട് പ്രണയിച്ചത് തമന്നയെ?: പ്രതികരിച്ച് നടി

ഇപ്പോഴിതാ തന്റെ റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുന്നു.

Tamannaah Bhatia

നിഹാരിക കെ.എസ്

, ചൊവ്വ, 5 ഓഗസ്റ്റ് 2025 (12:49 IST)
തമന്നയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ളത് വ്യക്തി ജീവിതമാണ്. തമന്ന കുറച്ച് നാളുകൾക്ക് മുമ്പ് വരെ നടൻ വിജയ് വർമ്മയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹം വരെ നീണ്ട ഈ ബന്ധം പെട്ടന്ന് പിരിയുകയായിരുന്നു. പൊതുവെ ​ഗോസിപ്പുകൾക്ക് വിശദീകരണം നൽകാൻ ശ്രമിക്കാത്ത തമന്ന ഇപ്പോഴിതാ തന്റെ റിലേഷൻഷിപ്പുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റൂമറുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുന്നു.
 
ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. വിരാട് കോഹ്ലിലുമായി പ്രണയത്തിലായിരുന്നുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖുമായി വിവാഹം ഉണ്ടാകുമെന്ന തരത്തിലുമാണ് ഏറ്റവും കൂടുതൽ വാർത്തകൾ പ്രചരിച്ചത്. ഇവയ്ക്കുള്ള മറുപടിയാണ് തമന്ന നൽകിയത്.
 
ഇതുവരെയുള്ള കരിയറിൽ ഒരിക്കൽ മാത്രമെ താൻ വിരാട് കോഹ്ലിയെ കണ്ടിട്ടുള്ളുവെന്ന് പറഞ്ഞാണ് തമന്ന സംസാരിച്ച് തുടങ്ങുന്നത്. ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിൽ വളരെ അധികം വിഷമമുണ്ട്. ഇതുവരെ ഞാൻ ഒരിക്കൽ മാത്രമെ വിരാടിനെ കണ്ടിട്ടുള്ളു. അതും ഷൂട്ടുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിനുശേഷം ഞങ്ങൾ കണ്ടിട്ടില്ല.
 
അതുപോലെ പാക്കിസ്ഥാനി ക്രിക്കറ്റർ അബ്ദുള്‍ റസാഖിനെ ഞാൻ വിവാഹം ചെയ്തു എന്ന രീതിയിലാണ് ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്നത്. ഇതെല്ലാം വളരെ ലജ്ജാകരമാണ്. ഒരു ജ്വല്ലറി ഷോപ്പിന്റെ ഉ​ദ്ഘാടനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ആ സ്ഥലം ഏതാണെന്ന് പോലും ഓർമയില്ല. അതുപോലെ ക്ഷമിക്കണം സാർ. നിങ്ങൾക്ക് രണ്ട്, മൂന്ന് കുട്ടികളുണ്ട്. മാത്രമല്ല നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എനിക്ക് അറിയില്ലെന്നും തമന്ന പറഞ്ഞു.
 
എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഞാനിപ്പോൾ സിം​ഗിളാണ്. സന്തോഷവതിയാണ്. മാത്രമല്ല എന്റെ മാതാപിതാക്കൾ എനിക്കായി വരനെ തേടുന്നുമില്ലെന്നും നടി കൂട്ടിച്ചേർത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shah Rukh Khan: 'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം': മോഹൻലാലിനോട് ഷാരൂഖ് ഖാൻ