നടൻ ധനുഷ് വീണ്ടും സംവിധായകനാകുന്നു. 2017ൽ പ്രദർശനത്തിനെത്തിയ പാ പാണ്ടിയെന്ന ചിത്രത്തിന് ശേഷം നാഗാർജുനയെ നായകനാക്കി ധനുഷ് ഒരു ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
വിഷ്ണു വിശാലും എസ് ജെ സൂര്യയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുകയെന്നാണ് റിപ്പോർട്ട്. കാമിയോയായി ധനുഷും ചിത്രത്തിൽ അഭിനയിക്കും. സൺ പിക്ചേഴ്സായിരിക്കും ചിത്രം നിർമിക്കുക. വാത്തി എന്ന ചിത്രമാണ് ധനുഷിൻ്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ.