Webdunia - Bharat's app for daily news and videos

Install App

Pa Ranjith: 'സെറ്റിൽ വെച്ച് അയാൾ മരിച്ചെന്ന് അറിഞ്ഞതോടെ ആര്യയും പാ രഞ്ജിത്തും സ്ഥലം വിട്ടു'; വിമർശനം

അപകടകരമായ സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു മരണം.

നിഹാരിക കെ.എസ്
ചൊവ്വ, 15 ജൂലൈ 2025 (15:37 IST)
സിനിമ ഷൂട്ടിനിടെ സ്റ്റണ്ട്മാൻ എസ്എം രാജുവിന്റെ മരണം തമിഴ്‌നാട്ടിൽ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ നായകനായെത്തുന്ന വെട്ടുവം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ദാരുണസമഭാവം. അപകടകരമായ സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു മരണം. 
 
സംഭവത്തിൽ പാ രഞ്ജിത്ത് ഉൾപ്പെടെ സിനിമയുടെ ഭാ​ഗമായ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരവധി പേരാണ് പാ രഞ്ജിത്തിനെ വിമർശിക്കുന്നത്. മനുഷ്യാവാകാശങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന ഫിലിം മേക്കറാണ് പാ രഞ്ജിത്ത്. തന്റെ സിനിമകളിൽ ഉടനീളം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം മനഃപൂർവ്വം ശ്രമിക്കാറുമുണ്ട്. എന്നാൽ ഒരു അണിയറ പ്രവർത്തകന് അപകടകരമായ സീനിൽ മതിയായ സുരക്ഷ നൽകാൻ പാ രഞ്ജിത്ത് ശ്രദ്ധിച്ചില്ലേയെന്നാണ് ഇവരുടെ ചോദ്യം.
 
തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പാ രഞ്ജിത്തിനെ ശക്തമായി വിമർശിച്ചു. റെട്രോ മീഡിയ എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് വിമർശനം. കൊലപാതകമാണിതെന്ന് ദേഷ്യത്തിൽ എനിക്ക് തോന്നി. കാരണം ഒരു തെറ്റ് വീണ്ടും ചെയ്യാൻ പാടില്ല. ഇന്ത്യൻ 2 വിൽ ഒരു മൂന്ന് പേർ ഇങ്ങനെ മരിച്ചു. ഇത്രയും സാഹസികമായി സീനുകൾ എടുക്കേണ്ടതില്ല. ഇന്നത്തെ ടെക്നോളജി വെച്ച് നന്നായി എടുക്കാൻ പറ്റും. ഇത്രയും റിസ്കിയായ സീനെടുക്കുമ്പോൾ എന്തൊക്കെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. 
 
ബി​ഗിൽ എന്ന സിനിമയിൽ ഒരാൾ ഇതേ പോലെ മരിച്ചു. ഇതേപോലുള്ള സംഭവങ്ങൾ പുറത്താരും അറിയാതെ മറച്ച് വെക്കുന്നു. ഈ മരിച്ചയാൾക്കും കു‌ടുംബവും കുട്ടികളുമുണ്ട്. ഇത്തരം സീനുകളിൽ അഭിനയിക്കുന്നവർക്ക് ലക്ഷങ്ങളൊന്നും ലഭിക്കുന്നില്ല. റിസ്കിയായ ഷോട്ടാണെങ്കിൽ പതിനായിരം രൂപ അധികം കൊടുക്കും. അത്രയേ ഉള്ളൂ.
 
പാ രഞ്ജിത്തിനെ പോലെ സാമൂഹ്യ ബോധമുള്ളയാൾ ഒരാളെ വെച്ച് അപകടകരമായ സീനെടുക്കുമ്പോൾ ആലോചിക്കേണ്ടതുണ്ടെന്നും അന്തനൻ പറയുന്നു. വെട്ടുവൻ എന്ന സിനിമയുടെ സെറ്റിൽ മുമ്പും ഒരു മരണം നടന്നിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും അന്തനൻ പറയുന്നുണ്ട്. എന്നാൽ ഇത് അപകട മരണമായിരുന്നില്ല. സെറ്റിൽ ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു. മരിച്ചെന്ന് അറിഞ്ഞതോടെ ഇവിടെ നിന്നാൽ പ്രശ്നമാകുമെന്ന് കരുതി പാ രഞ്ജിത്തും ആര്യയും അവിടെ നിന്നും പോയി. അത് തെറ്റാണ്. മനുഷ്യനെയും മനുഷ്വത്വത്തെയും കുറിച്ച് പറയുന്നവർ അവിടെ ഉണ്ടാകുന്നതാണ് ശരിയെന്നും അന്തനൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി, സന്ദേശം വന്നത് കോമ്രേഡ് പിണറായി വിജയൻ എന്ന ഇ മെയിലിൽ നിന്ന്

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി

Nimishapriya Death Sentense: യെമൻ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ മറ്റിവെച്ചു

റഷ്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് സെലന്‍സ്‌കി

അടുത്ത ലേഖനം
Show comments