Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്മയിയെ ബാൻ ചെയ്തത് 250 രൂപ അടക്കാത്തതിന്, അസിനെ തമിഴ് സിനിമ ബാൻ ചെയ്തത് എന്തിന്?

Asin

നിഹാരിക കെ.എസ്

, ചൊവ്വ, 3 ജൂണ്‍ 2025 (08:45 IST)
തമിഴകത്തിനൊരു പ്രത്യേകതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന നടീനടന്മാർ ആണെങ്കിലും അവർക്ക് ഇഷ്ടപെട്ടാൽ, തമിഴിന്റെ സംസ്കാരത്തോട് ചേർന്ന് നിന്നാൽ അവരെന്നും താരങ്ങളെ സ്നേഹിച്ച് കൂടെ നിർത്തും. അതിനുദാഹരണമാണ് രജനീകാന്തും, അസിനും, കീർത്തി സുരേഷും നയൻതാരയുമൊക്കെ. എന്നാൽ, അവരുടെ സംസ്കാരത്തെയോ ഭാഷയെയോ താരസംഘടനയുടെ നിർദേശത്തെയോ അവഗണിക്കുന്നതായി തോന്നിയാൽ പിന്നീട് ആ താരങ്ങൾക്ക് ആ ഇൻഡസ്ട്രിയിൽ ഭാവിയുണ്ടാകില്ല. 
 
അതിനുദാഹരണമാണ് അസിൻ. അസിനെ, തമിഴ് സിനിമ ബാൻ ചെയ്തതാണ്. അസിൻ ബോളിവുഡിൽ പോയി തിളങ്ങി, പിന്നീട് വിവാഹിതയായതോടെ അഭിനയം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, തമിഴകത്ത് നിന്നും പോയ അസിന് ഒരു തിരിച്ചുവരവ് സാധ്യമായിരുന്നില്ല. അതിന് കാരണം കോളിവുഡ് സിനിമ അസിനെ ബാൻ ചെയ്തിരുന്നു എന്നതാണ്. അസിൻ തമിഴ് ഭാഷയെയോ, സിനിമയെയോ അവഹേളിച്ചിട്ടില്ല. പക്ഷെ, തമിഴ് താരസംഘടനയുടെ വിലക്ക് അസിൻ മറികടന്നു. ശ്രീലങ്കയുമായുള്ള പ്രശ്നമാണ് അസിന്റെ തമിഴ് സിനിമാ ജീവിതത്തിന് അവസാനമായത്.
 
ഗായിക ചിന്മയി തഗ്ഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ പാടിയ പാട്ട് വൈറലായതിന് പിന്നാലെ അവരെ തമിഴ് സിനിമയിൽ നിന്ന് ഏഴ് വർഷത്തോളമായി ബാൻ ചെയ്ത വാർത്ത ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അസിനെ എന്തിന് ബാൻ ചെയ്തു എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മീ ടു ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ്, യൂണിയനിൽ 250 രൂപ അടക്കാത്തതിനെ തുടർന്ന് ചിന്മയിയെ ബാൻ ചെയ്തത്. 
 
2010 ലായിരുന്നു അസിന്റെ തമിഴ് സിനിമാ ജീവിതത്തിന് വിലക്ക് വന്നത്. ശ്രീലങ്കയിൽ തമിഴ് വംശജർക്ക് നേരെ വ്യാപക ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ, ശ്രീലങ്കയിൽ സിനിമ ചിത്രീകരണം വേണ്ട എന്ന് സൗത്ത് ഇന്ത്യൻ സിനിമ അസോസിയേഷൻ പറഞ്ഞിരുന്നു. ഇത് ധിക്കരിച്ച് 2010 ൽ റെഡ്ഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിനായി അസിൻ അവിടെ പോയി. സൽമാൻ ഖാനൊപ്പം അഭിനയിച്ച റെഡ്ഡി എന്ന ചിത്രത്തിലെ ചെറിയ ഒരു പോർഷൻ ശ്രീലങ്കയിൽ വച്ച് ചിത്രീകരിച്ചതിന് പിന്നാലെയാണ് അസിന് വിലക്കേർപ്പെടുത്തിയത്.
 
ഇത് മാത്രമല്ല, 2010 ൽ ശ്രീലങ്കയിൽ വച്ചുനടന്ന ഐഐഎഫ്എ യിൽ പങ്കെടുക്കരുത് എന്നും സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രി പറഞ്ഞിരുന്നു. അതും അസിൻ അനുസരിച്ചില്ല. അവിടെ പോകുകയും ഐഐഎഫ്എയിൽ പങ്കെടുക്കുകയും ചെയ്തു. അതും വിലക്ക് ഏർപ്പെടുത്താൻ കാരണമായി. അതിന് ശേഷം വിജയ് നായകനായ കാവലൻ എന്ന ചിത്രത്തിൽ അസിൻ അഭിനയിച്ചത് ഏറെ ചർച്ചയായിരുന്നു. അതിനു ശേഷം ഒരു തമിഴ് സിനിമയിലും അസിനെ കണ്ടിട്ടില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tourist Family: തിയേറ്ററിൽ കൈയ്യടി, ഒടിടിയിലും ഈ 'ടൂറിസ്റ്റ് ഫാമിലി' സൂപ്പർഹിറ്റ്