Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

എപ്പോഴാണ് വിവാഹം? ചോദ്യത്തിന് കിടിലൻ മറുപടിയുമായി തപ്സി

Tapsee pannu
, ചൊവ്വ, 18 ജൂലൈ 2023 (14:11 IST)
സമൂഹമാധ്യമങ്ങളില്‍ നിന്നും കുറച്ച് കാലമായി അകലം പാലിക്കുകയായിരുന്നു നടി തപ്‌സി പന്നു. എന്നാല്‍ തിങ്കളാഴ്ച നടി അപ്രതീക്ഷിതമായി ഇന്‍സ്റ്റഗ്രാമില്‍ എത്തുകയും തപ്‌സി ആസ്‌ക് മീ എനിതിംഗ് എന്നൊരു സെഷന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കുന്ന ഈ സെഷനില്‍ പല ആരാധകരും ചോദിച്ചത് പല സ്വകാര്യ കാര്യങ്ങളെയും പറ്റിയാണ്. ഇതില്‍ തപ്‌സി നല്‍കിയ ഉത്തരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 
എപ്പോഴാണ് വിവാഹം എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഞാന്‍ എപ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്നൊരു മറുചോദ്യമാണ് തപ്‌സി ചോദിച്ചത്. ഇതുവരെ ഗര്‍ഭിണിയായിട്ടില്ലെന്നും അതിനാല്‍ ഉടന്‍ വിവാഹമില്ലെന്നും തപ്‌സി മറുപടി നല്‍കി. വിവാഹം ഉണ്ടെങ്കില്‍ എല്ലാവരെയും അറിയിക്കുമെന്നും നടി പറഞ്ഞു. ബാഡ്മിന്റണ്‍ താരവും പരിശീലകനുമായ മത്യാസ് ബോയുമായി വര്‍ഷങ്ങളായി തപ്‌സി ലിവിംഗ് റിലേഷനിലാണ്. കഴിഞ്ഞ വര്‍ഷം 6 സിനിമകളാണ് തപ്‌സിയുടേതായി റിലീസ് ചെയ്തത്. രാജ്കുമാര്‍ ഹിരാനി ഷാറൂഖ് ചിത്രമായ ഡങ്കിയിലും തപ്‌സി പ്രധാനവേഷം ചെയ്യുന്നുണ്ട്. നിലവില്‍ തമിഴ് ചിത്രമായ അയലനിലാണ് താരം അഭിനയിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു,കൊടുത്ത ചെക്ക് മടക്കിത്തന്ന ചാക്കോച്ചനെ കുറിച്ച് നിര്‍മാതാവ് ഫൈസല്‍ ലത്തീഫ്