Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിശ്വസ്തയായ നടി', നിത്യ മേനോന് പിറന്നാള്‍ ആശംസകളുമായി 19 (1) (എ) ടീം

'വിശ്വസ്തയായ നടി', നിത്യ മേനോന് പിറന്നാള്‍ ആശംസകളുമായി 19 (1) (എ) ടീം

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഏപ്രില്‍ 2021 (12:49 IST)
നടി നിത്യ മേനോന്‍ തന്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ്.ഈ വേളയില്‍ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേരുകയാണ് സിനിമാ മേഖലയിലെ പ്രമുഖര്‍. ഇപ്പോളിതാ നടിയുടെ വരാനിരിക്കുന്ന മലയാള ചിത്രമായ 19 (1) (എ)ലെ അണിയറ പ്രവര്‍ത്തകര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
 
'വിശ്വസ്തയായ നടി, കലര്‍പ്പില്ലാത്ത മനുഷ്യന്‍, തീക്ഷ്ണമായ പഠിതാവ്, 19 (1) (എ) ന്റെ ഹൃദയം. നിങ്ങളുമായുള്ള യാത്ര ഒട്ടും ചെറുതല്ലാത്ത മനോഹരമായ സ്വപ്നം ആയിരുന്നു.'-19 (1) (എ) ടീം കുറച്ചു.
 
നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. സേതുപതി, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസ്വാദകരുടെ മനം കവര്‍ന്ന് 'മേപ്പടിയാന്‍'ലെ ആദ്യ ഗാനം, യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നു !