തെലുങ്ക് ‘പ്രേമ’ത്തിന്റെ ട്രൈലറും പാട്ടുകളും ഇറങ്ങി; ‘യുട്യൂബി’ല്‍ റിലീസ് ചെയ്ത ട്രൈലറിനും ഗാനങ്ങള്‍ക്കും കമന്റ് ബോക്സില്ല
തെലുങ്ക് ‘പ്രേമ’ത്തിന്റെ ട്രൈലറും പാട്ടുകളും ഇറങ്ങി
മലയാളത്തില്‍ ഹിറ്റ് ആയ ‘പ്രേമം’ സിനിമയുടെ തെലുങ്ക് പതിപ്പ് ‘മജ്‌നു’വിന്റെ ട്രൈലര്‍ ഇറങ്ങി. ഒപ്പം, ചിത്രത്തിലെ രണ്ടു ഗാനങ്ങളും റിലീസ് ചെയ്തു. എന്നാല്‍, യു ട്യൂബില്‍ റിലീസ് ചെയ്ത ഗാനങ്ങള്‍ക്കും ട്രൈലറിനും കമന്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഒഴിവാക്കിയിരിക്കുകയാണ്. പ്രേമത്തിലെ 'പതിവായി' എന്ന ഗാനത്തിന്റെ രീതിയില്‍ തന്നെയാണ് ഒരു ഗാനം ഒരുക്കിയിട്ടുള്ളത്.
നേരത്തെ, ചിത്രത്തിലെ 'മലരേ' എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പ് യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ കമന്റ് ബോക്സ് നിറഞ്ഞിരുന്നു. മലയാളത്തിലെ ‘മലരേ’ എന്ന ഗാനം തെലുങ്കില്‍ ‘എവരേ’ എന്നാക്കിയപ്പോള്‍ മോശമായി എന്ന് പറഞ്ഞായിരുന്നു ആക്ഷേപം. നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.
ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന മജ്നുവില്‍ നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി നാഗചൈതന്യയാണ്
നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. ശ്രുതി ഹസ്സനാണ് മലരായെത്തുന്നത്.