Select Your Language

Notifications

webdunia
webdunia
webdunia
webdunia

9 കോടി ബജറ്റ്, കളക്ഷൻ 60 കോടി; 'തായ് കിഴവി' ഒടിടിയിലേക്ക്

ഫെബ്രുവരി 27 നായിരുന്നു തായ്‌കിഴവി തിയറ്ററുകളിൽ റിലീസ് ചെയ്തത്.

ThaaiKizhavi OTT, ThaaiKizhavi, thaikizhavi movie, radhika sarathkumar, തായ്കിഴവി, ഒടിടി തായ്കിഴവ്, തായ്കിഴവി സിനിമ, രാധിക ശരത്കുമാർ
ThaaiKizhavi
സൂപ്പർതാരം ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത കോമഡി ഡ്രാമയാണ് തായ്കിഴവി. ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററിൽ വൻ വിജയമായിരുന്നു സിനിമ. 9 കോടി മുതൽമുടക്കി നിർമിച്ച സിനിമ 60 കോടി കളക്ഷനാണ് നേടിയെടുത്തത്.

ഇപ്പോഴിതാ സിനിമ ഒടിടിയിൽ റിലീസ് ചെയ്യാൻ പോവുകയാണ്. ചിത്രം ഏപ്രിൽ 10 മുതൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JioHotstar Tamil (@jiohotstartamil)

ഫെബ്രുവരി 27 നായിരുന്നു തായ്‌കിഴവി തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ 80 വയസ്സുകാരിയായ പാവുണുതായി' എന്ന പണമിടപാടുകാരിയുടെ റോളിലായിരുന്നു രാധിക എത്തിയത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതും അതിനെ എതിർക്കുന്നതുമാണ് ചിത്രം പറയുന്നത്.
 
രാധിക്കകു പുറമെ സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
‘തായ് കിഴവി’യുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ തന്നെയാണ് നായകൻ. ‘സേയോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വല്ലപ്പോഴും പൈസ ചോദിക്കുമ്പോൾ തരും; രേണുവുമായുള്ള ബന്ധത്തെ കുറിച്ച് മകൻ