Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗോട്ട്' സംവിധായകന്‍ പറഞ്ഞു പറ്റിച്ചു ? ആരാധകര്‍ക്ക് നിരാശ ! നിങ്ങള്‍ അറിഞ്ഞോ?

thalapathy vijay movie GOAT- The Greatest of All Time  cast
thalapathy vijay goat movie
thalapathy vijay movie

കെ ആര്‍ അനൂപ്

, ചൊവ്വ, 26 മാര്‍ച്ച് 2024 (15:27 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' എന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. അതിനിടെ സംവിധായകന്‍ തന്നെ സിനിമയുടെ ഒരു അപ്‌ഡേറ്റ് ഉടന്‍ വരുമെന്ന് പറഞ്ഞിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരാധകരോട് പറഞ്ഞ വാക്ക് സംവിധായകനെ പാലിക്കാനായില്ല. ഇതോടെ വെങ്കട്ട് പ്രഭുവിനെ ട്രോളി കൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇപ്പോഴിതാ വീണ്ടും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ് അദ്ദേഹം. വൈകാതെ തന്നെ അപ്‌ഡേറ്റ് വരും എന്നാണ് സംവിധായകന്റെ ഉറപ്പ്.
 
 ചിത്രത്തിലെ വിജയ്യുടെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തു വിട്ടിരുന്നു. സിനിമയിലെ ആദ്യ ഗാനം അടുത്തമാസം പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയുടെ ചിത്രീകരണം ഒരു മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാകും.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

42-ാം ദിവസവും വീണില്ല!'പ്രേമലു'കളക്ഷന്‍ റിപ്പോര്‍ട്ട്