Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thalavan Movie: ബിജു മേനോനും ആസിഫ് അലിയും നേര്‍ക്കുനേര്‍ ! തലവന്‍ ഇന്നുമുതല്‍ തിയറ്ററുകളില്‍

പൊലീസ് ഉദ്യോഗസ്ഥരായ ജയശങ്കറും കാര്‍ത്തിക് വാസുദേവനും തമ്മിലുള്ള ഈഗോ ക്ലാഷില്‍ നിന്ന് ആരംഭിച്ച് ഉദ്വേഗം ജനിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലേക്ക് മാറുന്നതാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്

Thalavan Movie

രേണുക വേണു

, വെള്ളി, 24 മെയ് 2024 (10:23 IST)
Thalavan Movie

Thalavan Movie: ബിജു മേനോന്‍, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ഇന്നു തിയറ്ററുകളിലെത്തും. ആനന്ദ് തേവര്‍ക്കാട്ട്, ശരത്ത് പെരുമ്പാവൂര്‍ എന്നിവരുടേതാണ് കഥ. ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജു മേനോനും ആസിഫ് അലിയും പൊലീസ് ഉദ്യോഗസ്ഥരായി വേഷമിടുന്നു. 
 
പൊലീസ് ഉദ്യോഗസ്ഥരായ ജയശങ്കറും കാര്‍ത്തിക് വാസുദേവനും തമ്മിലുള്ള ഈഗോ ക്ലാഷില്‍ നിന്ന് ആരംഭിച്ച് ഉദ്വേഗം ജനിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലേക്ക് മാറുന്നതാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. മിയ ജോര്‍ജ്, അനുശ്രീ, ദിലീഷ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 
 
അരുണ്‍ നാരായണന്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ദീപക് ദേവ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഇംഗ്ലീഷ് സാഹിത്യം പഠിക്കാം, അച്ഛന്‍ പഠിച്ച കോളേജില്‍ തന്നെ പ്രവേശനം നേടി നടി മീനാക്ഷി അനൂപ്