Webdunia - Bharat's app for daily news and videos

Install App

തല്ലുമാലയുടെ സംവിധാനത്തിൽ നിന്നൊഴിഞ്ഞ് മുഹ്‌സിൻ പരാരി, പകരക്കാരനാവുക ഖാലിദ് റഹ്മാൻ

Webdunia
ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (14:41 IST)
ടൊവിനോ തോമസ്, സൗബിന്‍ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'തല്ലുമാല' എന്ന സിനിമയുടെ സംവിധാനചുമതലയിൽ നിന്നൊഴിഞ്ഞ് സംവിധായകൻ മുഹ്‌സിൻ പരാരി. തനിക്ക് പകരം ചിത്രത്തിന്റെ സംവിധാന ചുമതല ഖാലിദ് റഹ്മാൻ ഏറ്റെടുക്കുമെന്ന് മുഹ്‌സിന്‍ പരാരി അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്തായി തുടരുമെന്നും. തന്റെ അഭ്യര്‍ഥന പ്രകാരമാണ് മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
 
മുഹ്‌സിൻ പരാരിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്
 
തല്ലുമാലയെ പറ്റിയുള്ള കൺഫ്യൂഷൻ തീർക്കാൻ ഉള്ള അറിയിപ്പ്. 
അഷ്റഫ്കയോടൊപ്പം എഴുതിയ തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര പ്രിയ സുഹൃത്ത് ഖാലിദ് റഹ്മാന്  കൈമാറിയ വിവരം ഒന്നൂടെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നു.  ആ തീരുമാനത്തിന് പുറകിൽ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നും ഇല്ല. 2020 തുടക്കത്തിൽ ഒരു രാവിലെ ‘തല്ലുമാല നീ സംവിധാനം ചെയ്യുമോ? ‘ എന്ന് ഞാൻ റഹ്മാനോട് ചോദിച്ചു. ‘തലേലിടുവാണോ ?’ എന്ന് അവൻ ചോദിച്ചു.

പിറ്റേന്ന് പുലർച്ച ഒരു രണ്ടുമണിക്ക് അവൻ എന്നെ ഫോണിൽ വിളിച്ച് ‘ നീ സീര്യസാണെങ്കി ഞാൻ പരിഗണിക്കാം ‘ എന്ന് പറഞ്ഞു.  ഉടനെ  അഷ്റഫ്കയോടും ടൊവിയോടും ഞാൻ കാര്യം പറഞ്ഞു. പിന്നെ അന്നത്തെ നിർമ്മാതാവ് ആഷിഖ് അബുവിനോട് വിവരം അറിയിച്ചു. തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന് ഞങ്ങൾ തമ്മിൽ ധാരണയായി. ശേഷം  ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന് തല്ലുമാല അദ്ദേഹം കൈമാറി.
 
തല്ലുമാല  എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും ഒരു പിരാന്തൻ പൂതിയാണ്. 2016 മുതൽ തല്ലുമാലയുടെ തിരക്കഥയിൽ ഞാനും അസർപ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്മാൻ ആ പിരാന്തൻ പൂതി സാക്ഷാത്കരിക്കും.  
ബാക്കി പരിപാടി പുറകെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments