Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഗസ്റ്റിലെ വമ്പന്‍ റിലീസുകള്‍, സ്വാതന്ത്ര്യ ദിനത്തില്‍ 'പുഷ്പ 2' എത്തില്ല ? പ്രധാന അപ്‌ഡേറ്റുകള്‍

Thangalaan' to 'Lucky Bhaskar': South films that are likely to release for Indepence Day as 'Pushpa 2: The Rule' postponed

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ജൂണ്‍ 2024 (13:06 IST)
തങ്കലാന്‍
 
പാ രഞ്ജിത്ത് സംവിധാനം ചെയ്യ് പീരിയഡ് ആക്ഷന്‍ ഡ്രാമയാണ് തങ്കലാന്‍.
വിക്രം, പശുപതി, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ടീസര്‍ ഡിസംബറില്‍ പുറത്തുവന്നിരുന്നു. ജനുവരി 26 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുത്തതോടെ റിലീസ് മാറ്റിവെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്യാനായിരുന്നു പിന്നീട് തീരുമാനിച്ചത്. സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 
ലക്കി ഭാസ്‌കര്‍
 
 ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ലക്കി ഭാസ്‌കര്‍ ഒരു ഹീസ്റ്റ് ത്രില്ലറാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ചിത്രം 1980-കളിലെ കഥയാണ് പറയുന്നത്. 
 ആദ്യം ജൂലൈയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
അമരന്‍
 
 രാജ്കുമാര്‍ പെരിയസാമി സംവിധാനംചെയ്ത ശിവകാര്‍ത്തികേയനും സായ് പല്ലവിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ജിവി പ്രകാശാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 15 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അത് വൈകുകയും സെപ്തംബറിലേക്ക് മാറ്റുകയും ചെയ്തു.പോസ്റ്റ്-പ്രൊഡക്ഷന്‍ ഏകദേശം പൂര്‍ത്തിയായതിനാല്‍ ഓഗസ്റ്റില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ വീണ്ടും പദ്ധതിയിടുന്നത്.
 
പുഷ്പ 2: ദ റൂള്‍
 
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂള്‍' ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും. വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയാക്കാനായി ചില ഭാഗങ്ങള്‍ കൂടി ഷൂട്ട് ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ റിലീസ് ഡിസംബറിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.ആഗസ്റ്റ് 15 ന് തിയറ്ററുകളില്‍ ഒന്നിലധികം വമ്പന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനാല്‍ വഴിമാറി കൊടുക്കാനാണ് പുഷ്പ ടീമിന്റെ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Partners Official Teaser: ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസന്‍,'പാര്‍ട്‌നേഴ്‌സ്' ടീസര്‍ പുറത്ത്