'കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി';ബിടെക്ക് കാലത്തെ പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്
വെള്ളി, 11 ജൂണ്‍ 2021 (15:05 IST)
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ഓപ്പറേഷന്‍ ജാവയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി, സുരേഷ്‌ഗോപി, ഫഹദ് ഫാസില്‍, റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള പ്രമുഖര്‍ സിനിമയില്‍ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബിടെക്ക് കാലത്തെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
 
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകളിലേക്ക് 
 
പറഞ്ഞു തുടങ്ങുമ്പോള്‍ എന്റെ ബിടെക് കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റര്‍വ്യൂകള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം, ബാംഗ്ലൂര്‍ താമസിഅച്ഛന്റെച്ചു അവിടുത്തെ കമ്പനികളില്‍ സിവി കൊടുത്ത് ജോലിയ്ക്ക് വേണ്ടി അലയുന്ന കാലമാണ്.അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്റര്‍വ്യൂ വീണു കിട്ടി.
 
അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂട് ഉണ്ടെന്ന് കാണിച്ച് ഞാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലിരുന്നു.
 
അപ്പുറത്തു നിന്നു ചോദ്യങ്ങള്‍ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി,ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമില്ലാതെ ഞാന്‍ ഇളിഭ്യനായി എന്നു തന്നെ വേണം പറയാന്‍. അന്ന് ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. 
 
1.Windows ന്റെ ഏറ്റവും latest version ഏതാണ് ?
ഞാന്‍ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു. 
2.Micro osft ന്റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്. 
അതിനും ഉത്തരമില്ലാതെ ഞാന്‍ ഞാന്‍ കീഴ്‌പ്പോട്ടു നോക്കിയിരുന്നു.
3.Micro osft ന്റെ head quaters എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല. 
4.Micro osft ന്റെ CEO ആരാണ്?. 
ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ ...
 
എനിയ്ക്ക് നേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്ര പോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങള്‍ recruit ചെയുക. എപ്പോഴും updated ആയിക്കൊണ്ടിരിയ്ക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആ കാത്ത ഞാന്‍ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. Micro osft നെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്.
 
Insert ചെയ്ത ഷര്‍ട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാന്‍ ഒന്ന് നോക്കി.നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്ക് മേടിച്ചു ഹീറോയിസം കാണിയ്ക്കാനുള്ള നോട്ടം ആണ് ഇതെന്ന്.എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി..
 
സംഗതി ഇതാണ്.ഇന്ന് രാവിലെ പ്രശാന്ത് അലക്‌സാണ്ടര്‍ ഒരു വോയിസ് മെസ്സേജ്. എടാ നീ അറിഞ്ഞോ?നമ്മള്‍ ഇന്റര്‍നാഷണലി ഹിറ്റ് ആണെന്ന്...എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആണ് കാര്യം പറയുന്നത്.
 
മൈക്രോസോഫ്റ്റ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താന്‍ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷന്‍,മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്. അവര് ഡെമോ ക്ലാസ്സ് എടുക്കുമ്പോള്‍ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷന്‍ ജാവ കാണണം എന്നാണ്.
 
പൊതുവേ അവര്‍ പഠനത്തിനിടയില്‍ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണംനിങ്ങള്‍ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്..എന്താല്ലേ...!Micro osft നിങ്ങള്‍ മുത്താണ്'-തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Assembly Elections: വട്ടിയൂര്‍ക്കാവില്‍ നിന്നും ആര്‍ ശ്രീലേഖ?, തീരുമാനം ദേശീയ നേതൃത്വത്തിന്റെ കയ്യില്‍, ബിജെപി സീറ്റുകളില്‍ ധാരണ

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

അടുത്ത ലേഖനം
Show comments