'ഓപ്പറേഷന്‍ ജാവ' തരംഗം തീരുന്നില്ല, സിനിമയ്ക്ക് കൈയ്യടിച്ച് ഫഹദ് ഫാസില്‍
Publish Date: Sat, 29 May 2021 (16:04 IST)
Updated Date: Sat, 29 May 2021 (16:07 IST)
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും 'ഓപ്പറേഷന്‍ ജാവ' തരംഗത്തിന് ഒരു മാറ്റവുമില്ല. അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ചിത്രം എത്തിയതോടെ കൂടുതല്‍ ആളുകള്‍ സിനിമ കണ്ടു. മലയാള സിനിമാലോകം തന്നെ ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, മഞ്ജു വാര്യര്‍, സത്യന്‍ അന്തിക്കാട്, മിഥുന്‍ മാനുവല്‍ തോമസ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവര്‍ക്ക് ശേഷം ഫഹദ് ഫാസിലും സിനിമയ്ക്ക് കൈയ്യടിച്ചു.
'ഓപ്പറേഷന്‍ ജാവ' കണ്ട ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയ്ക്ക് ഫഹദ് ഫാസില്‍ മെസ്സേജ് അയച്ചു. 'ഓപ്പറേഷന്‍ ജാവ ശരിക്കും ആസ്വദിച്ചു. നല്ല ഷോ. എല്ലാ ആശംസകളും'- ഫഹദ് ഫാസില്‍ കുറിച്ചു.
സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അത് സമീപഭാവിയില്‍ തന്നെ സംഭവിക്കുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം