Publish Date: Sat, 19 Jun 2021 (10:18 IST)
Updated Date: Sat, 19 Jun 2021 (10:28 IST)
ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ ജന്മദിനമാണ് ഇന്ന്. കുടുംബത്തോടൊപ്പം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു. കേക്ക് മുറിച്ചാണ് കുടുംബാംഗങ്ങള്‍ സ്‌നേഹം പ്രകടിപ്പിച്ചത്. ഓപ്പറേഷന്‍ ജാവ ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ഒപ്പം തങ്ങളുടെ ക്യാപ്റ്റന് ആശംസകളും നേര്‍ന്നു.
നടന്‍ പ്രശാന്ത് അലക്‌സാണ്ടറും സംവിധായകന് പിറന്നാളാശംസകള്‍ നേര്‍ന്നു.
ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കിയിരുന്നു.