Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നാണ് തുടങ്ങിയത്, ഓര്‍മ്മകളില്‍ 'ആനന്ദം' 'പൂക്കാലം: സംവിധായകന്‍ ഗണേഷ് രാജ്

Ganesh RajThattathin Marayathu 11yearsofthattam

കെ ആര്‍ അനൂപ്

, വ്യാഴം, 6 ജൂലൈ 2023 (12:37 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് റിലീസായി 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ ഒരൊറ്റ സിനിമ ചിലരുടെ ജീവിതത്തില്‍ വഴിതിരവായി. ഇന്ന് മലയാളത്തിലെ യുവ സംവിധായകരില്‍ മുന്നില്‍ നില്‍ക്കുന്ന ഗണേഷ് രാജിന്റെ തുടക്കവും തട്ടത്തിന്‍ മറയത്തില്‍ നിന്നാണ്. 
 
'11 വര്‍ഷം മുമ്പ് ഇവിടെ നിന്നാണ് ഇതെല്ലാം ആരംഭിച്ചത്. ആ ആദ്യ ദിനം ഇന്നലത്തെ പോലെ ഇന്നും ഓര്‍ക്കുന്നു. എല്ലാത്തിനും വിനീതേട്ടാ നന്ദി'-ഗണേഷ് രാജ് കുറിച്ചു.
 
2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്. സിനിമയുടെ നിര്‍മ്മാണത്തിനും വിനീത് ശ്രീനിവാസന്‍ പങ്കാളിയായിരുന്നു. നാലു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 20 കോടി കളക്ഷന്‍ സ്വന്തമാക്കി.സംവിധായകന്റെ പൂക്കാലം സിനിമ പ്രേമികളുടെ ഹൃദയത്തിലാണ് തൊട്ടത്.മലയാള സിനിമയ്ക്ക് രണ്ട് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്റെ പുതിയ പടത്തിനായി കാത്തിരിക്കുകയാണ് ഓരോരുത്തരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തട്ടത്തിന്‍ മറയത്ത്' റിലീസായി 11 വര്‍ഷങ്ങള്‍, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം