Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളി പ്രണയിച്ച ഉമ്മച്ചിക്കുട്ടി ഇപ്പോള്‍ ഇങ്ങനെ

Webdunia
ചൊവ്വ, 6 ജൂലൈ 2021 (12:01 IST)
നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് തട്ടത്തിന്‍ മറയത്ത്. 2012 ജൂലൈ ആറിന് തിയറ്ററുകളിലെത്തിയ തട്ടത്തിന്‍ മറയത്തിന് ഇന്നേക്ക് ഒന്‍പത് വയസ്സായി.
രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുടെ പ്രണയമാണ് സിനിമ സംസാരിക്കുന്നത്. സുന്ദരിയായ ഒരു ഉമ്മച്ചിക്കുട്ടിയെയാണ് നിവിന്‍ പോളി ഈ സിനിമയില്‍ പ്രണയിക്കുന്നത്. അത് മാറ്റാരുമല്ല, മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഇഷ തല്‍വാര്‍ തന്നെ. 
 
നിവിന്‍ പോളിയുടെയും ഇഷ തല്‍വാറിന്റെയും പ്രണയം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമ സൂപ്പര്‍ഹിറ്റായി. തട്ടത്തിന്‍ മറയത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇഷ തല്‍വാറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അന്നത്തെ പോലെ ഇന്നും സുന്ദരിയാണ് ഇഷ. 
 
വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും ഇഷ തല്‍വാറും കൂടാതെ അജു വര്‍ഗീസ്, മനോജ് കെ.ജയന്‍, ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീനിവാസനും, മുകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments