Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തിന് 9 വയസ്സ്, ഓര്‍മ്മകളില്‍ അജു വര്‍ഗീസ്

നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തിന് 9 വയസ്സ്, ഓര്‍മ്മകളില്‍ അജു വര്‍ഗീസ്

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ജൂലൈ 2021 (11:15 IST)
നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്തിന് ഇന്നേക്ക് 9 വയസ്സ്. 2012 ജൂലൈ ആറിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സിനിമയുടെ ഓര്‍മകളിലാണ് അജു വര്‍ഗീസ്. അബ്ദു എന്ന കഥാപാത്രത്തെ അത്രത്തോളം നടന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ തുടക്കകാലത്ത് ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നു കൂടിയാണിത്.   
വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി.   
 
വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും അജു വര്‍ഗീസിനെയും കൂടാതെ ഇഷ തല്‍വാര്‍, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍
ശ്രീനിവാസനും, മുകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനു പപ്പുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു, സന്ദേശങ്ങളും റിക്വസ്റ്റുകളും അവഗണിക്കണമെന്ന് നടന്‍