Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ ഒരു ചിന്ത നടിക്ക് അപ്പോള്‍ ഇല്ലായിരുന്നു';നിമിഷ സജയന് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഗോകുല്‍ സുരേഷ്

'The actress didn't have that thought then'; Gokul Suresh reacts to the cyber attack against Nimisha Sajayan

കെ ആര്‍ അനൂപ്

, വെള്ളി, 7 ജൂണ്‍ 2024 (09:27 IST)
സുരേഷ് ഗോപിയുടെ തെരഞ്ഞെടുത്ത വിജയത്തിന് പിന്നാലെ നിമിഷ സജയന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് ഉണ്ടായത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ നടി പറഞ്ഞ പ്രസ്താവനയാണ് വിനയായത്. 'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തിട്ടില്ല. ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത് എന്ന്. നമ്മള്‍ കൊടുക്കുമോ, കൊടുക്കില്ല',-എന്നായിരുന്നു നിമിഷ അന്ന് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ നടി സോഷ്യല്‍ മീഡിയയിലെ എല്ലാ കമന്റ് ബോക്‌സും കൂട്ടി. നിമിഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്.
 
നിമിഷയുടെ പേര് പറയാതെ ആ നടി എന്ന് പറഞ്ഞു കൊണ്ടാണ് ഗോകുല്‍ തുടങ്ങിയത്. താന്‍ ജോലി ചെയ്യുന്ന മേഖലയിലെ സീനിയര്‍ കലാകാരനെ കുറിച്ചാണ് ഇത് പറയുന്നത് എന്ന ബോധം അവര്‍ക്ക് ഇല്ലായിരുന്നു.പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ എന്നാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്.
 
'ആ നടി അത് പറഞ്ഞതിന് ശേഷം ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ',- ഗോകുല്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയില്‍ മാത്രം റിലീസ് ചെയ്തില്ല, ഒടുവില്‍ ഒടിടിയിലേക്ക് 'മങ്കിമാന്‍', ആഗോളതലത്തില്‍ നേടിയ കളക്ഷന്‍