Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ അഭിമുഖത്തിന് ശേഷം ബേസിലിന്റെ ജീവിതത്തില്‍ വന്ന മാറ്റം'; തുറന്ന് പറഞ്ഞത് ധ്യാന്‍ ശ്രീനിവാസന്‍

'The change in Basil Joseph's life after that interview'; Dhyan Sreenivasan spoke openly

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജൂണ്‍ 2024 (09:16 IST)
ബേസില്‍ ജോസഫും ധ്യാന്‍ ശ്രീനിവാസനും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരും വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം ഒന്നിച്ച് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുശേഷം ബേസിലിന്റെ ജീവിതത്തില്‍ വന്ന രസകരമായ ഒരു മാറ്റത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
 
'ഞാന്‍ അവനെ വേറൊരു കാര്യത്തിന് വേണ്ടി വിളിച്ചതായിരുന്നു. അന്ന് സിനിമ ഇറങ്ങിയിട്ടേയുള്ളൂ. ആ കോള്‍ വിളിക്കുന്നതിന്റെ തൊട്ടുമുമ്പാണ് പടം ഹിറ്റ് ആണെന്ന് കാര്യം അറിയുന്നത്. എനിക്ക് വിളിക്കേണ്ട കാര്യവുമുണ്ട്. ഇവന്റെ അഹങ്കാരം കേള്‍ക്കേണ്ടിയും വരും എന്ന ഉറച്ച വിശ്വാസത്തോടെയാണ് വിളിച്ചത്. ഫോണ്‍ എടുത്തപ്പോള്‍ തന്നെ അവന്റെ ചിരിയായിരുന്നു ഞാന്‍ കേട്ടത്. അവിടെ നില്‍ക്കട്ടെ ഞാന്‍ വിളിച്ചത് വേറൊരു കാര്യത്തിനാണെന്ന് പറഞ്ഞ് ആ കാര്യം പറഞ്ഞു. വെക്കുന്നതിന് മുമ്പ് നിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു എന്ന് പറഞ്ഞു (ചിരി).
 
ഇതൊക്കെ തമാശയില്‍ പറയുന്ന കാര്യങ്ങളാണ്ം അവന്‍ എന്റെ സുഹൃത്താണ്. അവന്റെ സിനിമ ഓടുക എന്നത് എന്റെ സന്തോഷമാണ്. ബാക്കിയെല്ലാം തമാശക്ക് പറയുന്നതാണ്. സിനിമയുടെ ആദ്യ റെസ്‌പോണ്‍സ് കേട്ട് അഭിനന്ദനം പറയാന്‍ പറ്റി എന്നതും എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. മുന്‍പൊക്കെ ബേസിലിനെ ആരെങ്കിലും കണ്ടാല്‍ അവന്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെ കുറിച്ചായിരുന്നു പറയാറ്. ഞാനുമായി ഒരു അഭിമുഖത്തില്‍ ഇരുന്ന ശേഷം അടുത്ത അഭിമുഖത്തില്‍ നമുക്ക് പൊളിക്കണം എന്നൊക്കെയാണ് ഇപ്പോള്‍ അവനോട് പറയാറ്. എന്റെ കൂടെ അഭിമുഖത്തില്‍ ഇരുന്നതിന്റെ ഗുണമാണ്.',-ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തേ ഇത്ര വൈകിയത്? പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താരയെ കണ്ട് നസ്രിയ