Webdunia - Bharat's app for daily news and videos

Install App

മീശ പിരിച്ച് പോലീസ് യൂണിഫോമില്‍ സണ്ണി വെയ്ന്‍, വേല റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 25 നവം‌ബര്‍ 2022 (09:10 IST)
ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ റിലീസിന് ഒരുങ്ങുന്നു.പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല പറയുന്നത്. ഇപ്പോഴിതാ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.മാലിക് അര്‍ജുനന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
 
കരിയറിലെ ആദ്യ പോലീസ് വേഷത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.എസ് ഐ അശോക് കുമാറായി സിനിമയില്‍ നടന്‍ ഉണ്ടാകും.നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന സിനിമയുടെ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരേഷ് രാജന്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം സി.എസ് ആണ് മ്യൂസിക് ഡയറക്ടര്‍. എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്, ബിനോയ് തലക്കുളത്തൂര്‍ കലാ സംവിധാനവും, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. 
 
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പ്രോജക്ട് ഡിസൈനര്‍ ലിബര്‍ ഡേഡ് ഫിലിംസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍, പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടര്‍സ് തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്ണ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സംഘട്ടനം പിസി സ്റ്റണ്ട്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments