Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ രജനി പടത്തോടെ എന്റെ കരിയര്‍ അവസാനിച്ചു, മനസ്സ് തുറന്ന് മനീഷാ കൊയ്രാള

Rajinikanth- Maneesha Koirala

അഭിറാം മനോഹർ

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (19:32 IST)
Rajinikanth- Maneesha Koirala
തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നായികയാണ് മനീഷ കൊയ്രാള. ബോംബെ,ഇന്ത്യന്‍, ദില്‍സേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം ഭാഗമായി. ശങ്കര്‍, മണിരത്‌നം തുടങ്ങിയ സംവിധായകരുടെ സ്ഥിരം നായികയായിരുന്നു ഒരുകാലത്ത് മനീഷ കൊയ്രാള. എന്നാല്‍ രണ്ടായിരത്തി രണ്ടിന് ശേഷം താരം സിനിമയില്‍ നിന്നും പതുക്കെ അപ്രത്യക്ഷയായി. ഇതിന്റെ കാരണം എന്തെന്ന് പിന്നീട് മനീഷ കൊയ്രാള വ്യക്തമാക്കിയിരുന്നു. അതിങ്ങനെ.
 
തമിഴ്നാട്ടില്‍ വലിയ ആരവങ്ങളോട് കൂടി പുറത്തിറങ്ങിയ രജനികാന്തിന്റെ ഫാന്‍്‌സി ചിത്രമായ ബാബയുടെ പരാജയമാണ് സിനിമയില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ നഷ്ടമാക്കിയതെന്ന് താരം പറയുന്നു. സുരേഷ് കൃഷ്ണ ഒരുക്കിയ ചിത്രം രജനിയുടെ കരിയറിലെ ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു. എന്നാല്‍ ചിത്രത്തെ ആരാധകര്‍ സ്വീകരിക്കാതിരിക്കുകയും പടം ഒരു വമ്പന്‍ പരാജയമായി മാറുകയും ചെയ്യുകയായിരുന്നു.ഇതോടെ തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തന്നെ പരിഗണിക്കുന്നത് കുറഞ്ഞെന്ന് താരം പറയുന്നു. അന്ന് ചിത്രം സ്വീകരിക്കപ്പെട്ടില്ലെങ്കിലും പിന്‍കാലത്ത് ബാബ റീ റിലീസ് ചെയ്യുകയും വന്‍തോതില്‍ കാണുകയും ചെയ്യ്തിരുന്നു. രജനികാന്ത് സിനിമയുടെ പ്രതീക്ഷയ്‌ക്കൊപ്പം നില്‍ക്കാന്‍ അന്ന് ചിത്രത്തിനായില്ല. എന്നാല്‍ ചിത്രം വീണ്ടും സ്വീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട്. മനീഷ കൊയ്രാള പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് ചെയ്യണമെങ്കിൽ 10 ദിവസം വേറെ സിനിമ റിലീസ് ചെയ്യരുത്, പുഷ്പ 2 നിർമാതാക്കൾക്കെതിരെ വിക്രമാദിത്യ മോട്വാനെ