Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരാജ് നായകനായ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഒടിടി റിലീസിന്

സുരാജ് നായകനായ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ഒടിടി റിലീസിന്

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ജനുവരി 2021 (20:58 IST)
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലാണ് ചിത്രം പ്രദർശനത്തിനെത്തുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
 
'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തൊണ്ടിമുതലും ദൃക്‍സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭർത്താക്കന്മാരായി എത്തുന്ന സിനിമ കൂടിയാണിത്. അടുത്തിടെ പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടുക്കളയിൽ ഒതുങ്ങി പോകുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഗംഭീര പ്രകടനമാണ് നിമിഷയും സുരാജും ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.
 
ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും സാലു കെ തോമസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാരി സെൽ‌വരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ ധ്രുവ് വിക്രം, സ്ഥിരീകരണവുമായി താരം