Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സിംഗിള്‍ ടേക്ക് തന്നെ ഫുള്‍ ഡയലോഗ്'; ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തില്‍ മമ്മൂട്ടിയും

'സിംഗിള്‍ ടേക്ക് തന്നെ ഫുള്‍ ഡയലോഗ്'; ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തില്‍ മമ്മൂട്ടിയും

കെ ആര്‍ അനൂപ്

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (09:00 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' വൈകാതെ തന്നെ തിയേറ്ററുകളില്‍ എത്തും. സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ടാകും.
 
മാളികപ്പുറത്തിന്റെ ചരിത്രം മമ്മൂട്ടിയുടെ ശബ്ദത്തില്‍ സിനിമയില്‍ കേള്‍ക്കാനാകും. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള മെഗാസ്റ്റാര്‍ ഡബ്ബിംഗ് ആയി എത്തിയ സന്തോഷം പങ്കുവെച്ചു.
 
'മാളികപ്പുറത്തിന്റെ ചരിത്രം മമ്മൂക്ക ഡബ് ചെയ്തപ്പോള്‍ കൂടെ നില്‍ക്കാനുള്ള ഭാഗ്യം കിട്ടി, അതിനേക്കാള്‍ സന്തോഷം ഞാന്‍ എഴുതിയ ഡയലോഗ് മമ്മൂക്കയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞു എന്നതാണ്, സിംഗിള്‍ ടേക്ക് തന്നെ ഫുള്‍ ഡയലോഗ് പറഞ്ഞിട്ട് ഒക്കെയല്ലേടാ എന്ന് ചോദിച്ച നിമിഷം'-അഭിലാഷ് പിള്ള കുറിച്ചു.
 
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'റാം'ചിത്രീകരണം പൂര്‍ത്തിയാകാന്‍ വൈകും, അതിനുമുമ്പ് ലിജോയുടെ സിനിമയിലേക്ക് മോഹന്‍ലാല്‍