Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദി കേരള സ്റ്റോറിയുടെ സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടെന്ന് റിപ്പോർട്ടുകൾ

Kerala story
, തിങ്കള്‍, 15 മെയ് 2023 (13:27 IST)
വിവാദചിത്രമായ ദി കേരള സ്റ്റോറിയുടെ സംവിധായകനും നടിയും വാഹനാപകടത്തിൽ പെട്ടെന്ന് റിപ്പോർട്ടുകൾ. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽ പെട്ടത്. കരിം നഗറിൽ ഹിന്ദു ഏകതാ യാത്രയിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു ഇരുവരും. അപകടത്തിൽപ്പെട്ട ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
 
അതേസമയം കരീം നഗറിൽ എത്തിചേരാനാകാത്തതിൽ സംവിധായകൻ ജനങ്ങളോട് മാപ്പ് ചോദിച്ചു. നടി അദാ ശർമയും ആരോഗ്യസ്ഥിതിയിൽ വിശദീകരണവുമായെത്തി. സുഖമായിരിക്കുന്നുവെന്നും കൂടെയുള്ള അണിയറപ്രവർത്തകർക്കും കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നും അപകടത്തെ പറ്റി വാർത്തകൾ വന്നതോടെ ധാരാളം മെസേജുകൾ ലഭിച്ചെന്നും പ്രേക്ഷകരുടെ ഈ കരുതലിനോട് നന്ദി പറയുന്നുവെന്നും താരം കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം വേണ്ടെന്നു വച്ചു, കൂട്ടിന് മകളെ ദത്തെടുത്തു; നടി ശോഭനയുടെ ജീവിതം