Select Your Language

Notifications

webdunia
webdunia
webdunia
webdunia

32,000 പേരില്ല മൂന്ന് പേർ, കേരള സ്റ്റോറിയുടെ ഡിസ്ക്രിപഷനിൽ മാറ്റം

32,000 പേരില്ല മൂന്ന് പേർ, കേരള സ്റ്റോറിയുടെ ഡിസ്ക്രിപഷനിൽ മാറ്റം
, ചൊവ്വ, 2 മെയ് 2023 (15:42 IST)
ദ കേരള സ്റ്റോറി എന്ന സിനിമയിലെ അവകാശവാദം തിരുത്തി നിർമാതാക്കൾ. കേരളത്തിലെ 32,000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന ഡിസ്ക്രിപ്ഷൻ തിരുത്തി 3 പേർ എന്നാക്കിയാണ് മാറ്റം വരുത്തിയത്. സിനിമയുടെ ട്രെയ്‌ലറിലെ ഡിസ്ക്രിപ്ഷനിലാണ് മാറ്റം. മൂന്ന് യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്‌ലറിലെ പുതിയ ഡിസ്ക്രിപ്ഷൻ.
 
മതപരിവർത്തനം നടത്തി 32,000 പെൺകുട്ടികൾ കേരളത്തിൽ നിന്നും പുറത്തുപോയെന്ന കണക്കിൽ ഉറച്ചുനിൽക്കുന്നതായി നേരത്തെ സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞിരുന്നു. സിനിമ കണ്ടാൽ ഇത് ബോധ്യപ്പെടുമെന്നും 7 വർഷം ഗവേഷണം നടത്തിയാണ് സിനിമ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല, ഡിവോഴ്സ് ഫോട്ടോഷൂൂട്ടുമായി നടി ശാലിനി