Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുശാന്തിന്‍റെ മരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ല, മെഡിക്കല്‍ പ്രിസ്‌ക്രിപ്‌ഷന്‍ കിട്ടി; ഡോക്‍ടറോട് വിശദാംശങ്ങള്‍ ആരാഞ്ഞ് പൊലീസ്

Sushant Singh Rajput

ജോര്‍ജി സാം

, ഞായര്‍, 14 ജൂണ്‍ 2020 (17:18 IST)
നടന്‍ സുശാന്ത് സിംഗ് രജ്‌പുതിന്‍റെ പെട്ടെന്നുള്ള മരണം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആത്‌മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുംബൈ ബാന്ദ്രയിലെ വസതിയില്‍ പൊലീസ് പരിശോധന തുടരുകയാണ്. സുശാന്തിന്‍റെ ആത്‌മഹത്യാക്കുറിപ്പൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ചില മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.
 
സുശാന്തിനെ ഏതെങ്കിലും രോഗം അലട്ടിയിരുന്നോ എന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ സംശയം. ഇക്കാര്യത്തിന്‍റെ വിശദാംശങ്ങള്‍ സുശാന്തിന്‍റെ ഡോക്‍ടാറുമായി സംസാരിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്ത് രോഗത്തിനുള്ള പ്രിസ്‌ക്രിപ്ഷനുകളാണ് അതെന്ന് ഡോക്‍ടര്‍മാരുമായി ചേര്‍ന്ന് പൊലീസ് പരിശോധിക്കും.
 
പ്രഥമദൃഷ്‌ട്യാ സുശാന്തിന്‍റേത് തൂങ്ങിമരണമാണെങ്കിലും മറ്റ് സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുശാന്തിന്‍റെ മുന്‍ മാനേജരായിരുന്ന ദിശാ സാലിയന്‍ കഴിഞ്ഞ ദിവസം ഒരു കെട്ടിടത്തിന്‍റെ പതിനാലാം നിലയില്‍ നിന്ന് വീണുമരിച്ചിരുന്നു. ആ മരണവുമായി സുശാന്തിന്‍റെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. 
 
ബാന്ദ്രയില്‍ ഒരു ഡ്യുപ്ലക്‍സ് ഫ്ലാറ്റിലാണ് സുശാന്ത് സിംഗ് രാജ്‌പുത് താമസിച്ചിരുന്നത്. ഇവിടെ മറ്റ് നാലുപേരും താമസിക്കുന്നുണ്ട്. ഇതില്‍ രണ്ടുപേര്‍ സുശാന്തിന്‍റെ പാചകക്കാരും ഒരാള്‍ സഹായിയുമാണ്. മറ്റൊരാള്‍ സുശാന്തിന്‍റെ റൂം മേറ്റാണെന്നും പൊലീസ് പറയുന്നു.
 
ഇന്നലെ അര്‍ദ്ധരാത്രിയില്‍ സുശാന്ത് ഒരു നടനെയാണ് അവസാനമായി വിളിച്ചത്. പക്ഷേ, അയാള്‍ കോള്‍ അറ്റന്‍ഡ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതം സിനിമയായാൽ ആര് അഭിനയിയ്ക്കണം ? ദുൽഖർ മതിയെന്ന് സുരേഷ് റെയ്ന !