Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണിലെ പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന്‍, ചിത്രം ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മുരളി ഗോപി

വണിലെ പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന്‍, ചിത്രം ഉടന്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് മുരളി ഗോപി

കെ ആര്‍ അനൂപ്

, ശനി, 24 ഏപ്രില്‍ 2021 (11:05 IST)
'വണ്‍' റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മുരളി ഗോപി. ഉടനെതന്നെ സ്ട്രീമിംഗ് ആരംഭിക്കുമെന്നും നടന്‍ പറഞ്ഞു. എന്നാല്‍ ഏപ്രില്‍ 27 ന്  നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
'വണിലെ പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന്‍.ചിത്രം ഉടന്‍ തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും'- മുരളി ഗോപി കുറിച്ചു
 
മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനെന്ന നായകകഥാപാത്രമാകുന്ന വണില്‍  ശക്തമായ പ്രതിപക്ഷനേതാവായി മുരളി ഗോപി എത്തിയിരുന്നു.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന്റെ 'വലിമൈ' ഫസ്റ്റ് ലുക്ക് വൈകും, പുതിയ വിവരങ്ങള്‍ ഇതാ !