Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരക്കാറിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍, 'ആറാട്ട്' തിയറ്ററുകളിലേക്ക്

മരക്കാറിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍, 'ആറാട്ട്' തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

, ബുധന്‍, 2 ഫെബ്രുവരി 2022 (14:43 IST)
'ആറാട്ട്' ട്രെയിലര്‍ ജനുവരി ഒന്നിന് പുറത്തുവരുമെന്ന് പ്രഖ്യാപിച്ചിട്ട് അത് മാറ്റിയിരുന്നു. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ പുതിയ ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിന് വൈകുന്നേരം അഞ്ചുമണിക്ക് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമെന്ന് അറിയിച്ചു.
 
2022 ഫെബ്രുവരി 10നാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആറാട്ടില്‍ എ ആര്‍ റഹ്മാനുമുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മോഹന്‍ലാലിനൊപ്പം റഹ്മാന്‍ പ്രത്യക്ഷപ്പെടുക.മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു. ചെന്നൈയിലായിരുന്നു ഷൂട്ട്.
 
ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തുന്ന ആറാട്ടില്‍ സായ് കുമാര്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രന്‍സ് വിജയരാഘവന്‍, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംഗീതം രാഹുല്‍ രാജ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേപ്പടിയാന്‍ ഒടിടി റൈറ്റ്സ് വിറ്റുപോയി, വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കി ആമസോണ്‍