പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെയെത്തിച്ച് 'ദി പ്രീസ്റ്റ്', മമ്മൂട്ടി ചിത്രം രണ്ടാം വാരത്തിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 19 മാര്‍ച്ച് 2021 (12:49 IST)
മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഏകദേശം ഒന്നര വര്‍ഷത്തോളമായ മെഗാസ്റ്റാര്‍ ചിത്രത്തിനുള്ള കാത്തിരിപ്പ് വെറുതെ ആയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. 
 
വീണ്ടും തിയേറ്റര്‍ സജീവമായതിന്റെ സന്തോഷത്തിലാണ് തിയേറ്റര്‍ ഉടമകള്‍. അതിന് മമ്മൂട്ടിയോടും നിര്‍മ്മാതാവിനോടും അവര്‍ നന്ദി അറിയിച്ചിരുന്നു. എല്ലാ തലത്തിലുള്ള പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി ചിത്രത്തിനായി. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലറാണ് 'ദി പ്രീസ്റ്റ്'. മഞ്ജു വാര്യര്‍, നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

അടുത്ത ലേഖനം
Show comments