Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിട്ട.പ്രൊഫസര്‍ വാസുദേവ പണിക്കറായി മധു, 'ദി പ്രീസ്റ്റ്' ന് ശേഷം മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു!

റിട്ട.പ്രൊഫസര്‍ വാസുദേവ പണിക്കറായി മധു, 'ദി പ്രീസ്റ്റ്' ന് ശേഷം മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുന്നു!

കെ ആര്‍ അനൂപ്

, വ്യാഴം, 18 മാര്‍ച്ച് 2021 (12:35 IST)
'ദി പ്രീസ്റ്റ്' ന് ശേഷം മമ്മൂട്ടിയുടെ വണ്‍ റിലീസിന് ഒരുങ്ങുന്നു. അടുത്തുതന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇപ്പോളിതാ നടന്‍ മധുവിന്റെ കഥാപാത്രത്തെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. റിട്ടേഡ് പ്രൊഫസര്‍ വാസുദേവ പണിക്കര്‍ ആയാണ് അദ്ദേഹം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്താനിരിക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുമ്പോള്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപിയും വേഷമിടുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനായി ബിനു പപ്പുവും കേരളത്തിന്റെ സ്പീക്കറായി സിദ്ദിഖും ചിത്രത്തില്‍ എത്തും.
 
സന്തോഷ് വിശ്വനാഥാണ് 'വണ്‍' സംവിധാനം ചെയ്യുന്നത്. ചില യഥാര്‍ത്ഥ ജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ഈ സിനിമ.ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.നിമിഷ സജയന്‍, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മമ്മുകോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോകുല്‍ സുരേഷിന്റെ 'അമ്പലമുക്കിലെ വിശേഷങ്ങള്‍' റിലീസിനൊരുങ്ങുന്നു, മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു