Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാസിന്റെ 'രാജാസാബ്' നാളെ മുതല്‍ ഒടിടിയിലേക്ക്

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 206.75 കോടിയായിരുന്നു സിനിമ നേടിയത്

Raja Saab, OTT, Prabhas, prabhas raja saab, രാജാ സാബ്, OTT, പ്രഭാസ്, പ്രഭാസ് രാജ സാബ്

രേണുക വേണു

, വ്യാഴം, 5 ഫെബ്രുവരി 2026 (16:00 IST)
Raja Saab
പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ചിത്രം 'ദ രാജാസാബ്' ഒടിടിയിലേക്ക്. നാളെ മുതല്‍ ജിയോഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് വിവരം.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 206.75 കോടിയായിരുന്നു സിനിമ നേടിയത്. ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷനായ 112 കോടി നേടിയിരുന്നു. ഒരു ഹൊറര്‍ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്. പ്രഭാസിന്റെ തുടര്‍ച്ചയായി ആദ്യദിനം 100 കോടി നേടുന്ന സിനിമയും കൂടിയാണ് രാജാസാബ്.
 
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സെറീന വഹാബ്, ബൊമാന്‍ ഇറാനി, മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നമ്മളാരാ? അദ്ദേഹം ഒരു ഇതിഹാസമാണ്"; ചത്താപച്ചയിലെ കാമിയോ ട്രോളിൽ പ്രതികരിച്ച് വിശാഖ് നായര്‍