Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സിബിഐ 6'. വരുന്നു, ഉറപ്പുനല്‍കി സംവിധായകന്‍ കെ മധു, പ്രഖ്യാപനം ഉടന്‍

Mammootty CBI 6 Sethurama Iyer cbi6

കെ ആര്‍ അനൂപ്

, ബുധന്‍, 11 ഒക്‌ടോബര്‍ 2023 (16:38 IST)
മമ്മൂട്ടിയുടെ സിബിഐ സീരീസിന്റെ അടുത്ത ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ കെ മധു തന്നെയാണ് പറഞ്ഞത്. ആറാം ഭാഗം പുറത്തിറങ്ങുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കുകയും ചെയ്തു.മസ്‌കറ്റില്‍ നടന്ന ഒരു മാധ്യമ സംഭാഷണത്തില്‍ വച്ചായിരുന്നു ആറാം ഭാഗത്തെക്കുറിച്ച് സംസാരിച്ചത്.
ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും . എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായില്ല.മ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത സിബിഐ 5 ദി ബ്രെയിന്‍ തിയറ്റുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. 15 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 37 കോടി നേടി.ആറാം ഭാഗത്തേക്കുള്ള ഒരു സൂചന സിബിഐ 5 ദി ബ്രെയിന്‍ അവസാനം സംവിധായകനും എഴുത്തുകാരനും നല്‍കുന്നുണ്ട്.
ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ,സിബിഐ 5 ദി ബ്രെയിന്‍ ശേഷം സിബിഐ 6 കൂടി വരാന്‍ സാധ്യത.
 
ഇതിനുമുമ്പ് പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളും കെ മധു സംവിധാനം ചെയ്യുകയും എസ് എന്‍ സ്വാമി തിരക്കഥ എഴുതുകയും ചെയ്തിരുന്നു.മിഥുന്‍ മാനുവല്‍ തോമസ് സിബിഐ 6 ന്റെ തിരക്കഥയെഴുതും എന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടില്ല.ജയറാമിനെ നായകനാക്കി മിഥുന്‍ സംവിധാനം ചെയ്യുന്നഎബ്രഹാം ഓസ്ലറില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ സീനിലും അടി പ്രതീക്ഷിക്കരുത്, ഇമോഷണല്‍ ഡ്രാമ കൂടിയാണ്; മലൈക്കോട്ടൈ വാലിബനെ കുറിച്ച് ടിനു പാപ്പച്ചന്‍